കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉണ്ടായ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികൾ. ഇപ്പോഴിതാ വിനീത് തന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി. മനോഹരം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ സാദിഖ് ആണ്. വിനീത് ശ്രീനിവാസനെ തന്നെ നായകനാക്കി ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയാണ് അൻവർ സാദിഖ് ഏതാനും വർഷങ്ങൾക്കു മുൻപ് അരങ്ങേറ്റം കുറിച്ചത്. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനിൽ എ കെ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം വലിയ താര നിര തന്നെയാണ് അണിനിരക്കുന്നത്.
ഇന്ദ്രൻസ്, അപർണ ദാസ്, ബേസിൽ ജോസെഫ്, ദീപക് പറമ്പൊൾ, ഹരീഷ് പേരാടി, ജൂഡ് ആന്റണി ജോസെഫ്, വി കെ പ്രകാശ്, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖി, നിസ്താർ സൈട്, മഞ്ജു സുനിൽ, കലാരന്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജെബിൻ ജേക്കബ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സഹായി ആയി പ്രവർത്തിച്ചിട്ടുള്ള സജീവ് തോമസ് ആണ്. നിതിൻ രാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി സുനിൽ എ കെ യും ഉണ്ട്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഇപ്പോൾ അഭിനയ രംഗത്ത് തിരക്കുള്ള വിനീത് ശ്രീനിവാസൻ എന്നാണ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്നറിയാൻ കൂടിയുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ .
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.