വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ നായകന്മാരായി എത്തുന്ന തങ്കം ഇന്ന് മുതൽ കേരളത്തിലെ സിനിമ പ്രേമികളുടെ മുന്നിലെത്തും. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സഹീദ് അറഫാത് ആണ്. തന്റെ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ക്രൈം ഡ്രാമയായാണ് ശ്യാം പുഷ്ക്കരൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഗാനം എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും അതിലൂടെ അവർക്കു പ്രതീക്ഷ പകരുകയും ചെയ്തിരുന്നു. കേരളത്തിലെ 150 ന് മുകളിൽ സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് പുത്തൻ ടീമിനൊപ്പം എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.
ഹിന്ദിയിലും മറാത്തിയിലും തിളങ്ങിയിട്ടുള്ള നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിയും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അപർണ്ണ ബാലമുരളിയാണ്. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ, മലയാളത്തിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലാത്ത നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതം ശങ്കർ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസും, ഇതിനു സംഗീതമൊരുക്കിയത് ബിജിബാലുമാണ്. ആക്ഷനും പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകനായി ജോലി ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രമാണിത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.