വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധ നേടുകയാണ്. കഥ പറയുമ്പോൾ എന്ന ശ്രീനിവാസൻ ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറിയതിനു ശേഷം മാണിക്യ കല്ല്, 916 , മൈ ഗോഡ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എം മോഹനൻ ആണ് അരവിന്ദന്റെ അതിഥികളും ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും അച്ഛൻ ശ്രീനിവാസനും ഒരിക്കൽ കൂടി ഒരുമിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീകാന്ത് മുരളി ഒരുക്കിയ എബി എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ- അജു വർഗീസ് ടീം ഒരിക്കൽ കൂടി ഒരുമിച്ചഭിനയിക്കുന്ന ചിത്രവുമാണ് അരവിന്ദന്റെ അതിഥികൾ. സംവിധായകനായ എം മോഹനൻ ശ്രീനിവാസന്റെ ഭാര്യ സഹോദരൻ ആണ്.
നിഖിലാ വിമൽ നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി ശാന്തി കൃഷ്നയും വേഷമിടുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ തിരിച്ചു വന്ന ശാന്തി കൃഷ്ണ അരവിന്ദന്റെ അതിഥികൾ കൂടാതെ, കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ ഒരു ലോഡ്ജ് മാനേജർ ആയും ബാക്കിയുള്ളവർ ആ ലോഡ്ജിലെ താമസക്കാർ ആയുമാണ് ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കഴിഞ്ഞ റിലീസ് ഡിസംബറിൽ എത്തിയ ആന അലറലോടലറൽ ആയിരുന്നു. പക്ഷെ ആ ചിത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെടാതെ പോയി. പതിയറ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ ആണ് അരവിന്ദന്റെ അതിഥികൾ നിർമ്മിച്ചിരിക്കുന്നത്. രാജേഷ് രാഘവൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് സ്വരൂപ് ഫിലിപ്പ് ആണ്. രഞ്ജൻ എബ്രഹാം ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.