ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. നവാഗതനായ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. മുകുന്ദൻ ഉണ്ണി എന്ന വക്കീൽ കഥാപാത്രമായി എത്തിയ വിനീത് ശ്രീനിവാസന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അതോടൊപ്പം ആർഷ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരും ഇതിൽ മികച്ച പ്രകടനമാണ് നൽകിയിരിക്കുന്നത്. ഏതായാലും സൂപ്പർ ഹിറ്റായി ഓടുന്ന ഈ ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിനൊപ്പം ഇതിന്റെ രണ്ടാം ഭാഗം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 2024 ഇൽ ഇതിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും, അതിന്റെ പ്ലാനിങ്ങിലാണ് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സിന്റെ ടീമെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക് ലൈവിൽ അറിയിച്ചു.
ഒരു ലീഗൽ കോമഡി എന്നോ കോമഡി ത്രില്ലറെന്നോ വിശേഷിപ്പിക്കാവുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജഗദീഷ്, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും വേഷമിട്ടിരിക്കുന്നു. സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിശ്വജിത് ഒടുക്കത്തിലും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിധിൻരാജ് ആരോളും അഭിനവ് സുന്ദർ നായകും ചേർന്നുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.