[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ..!

ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. അതിനൊപ്പം നടനും ഗായകനും രചയിതാവും നിർമ്മാതാവുമൊക്കെയാണ് വിനീത്. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനായ വിനീതിന് ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ട്. മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രമാണ് വിനീത് ഒരുക്കി ഇനി റിലീസ് ചെയ്യാൻ പോകുന്നത്. അടുത്ത മാസമാണ് ഹൃദയം തീയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിൽ താൻ ഇനി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തെ കുറിച്ചും വിനീത് പറയുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, തന്റെ അച്ഛനായ ശ്രീനിവാസൻ എന്നിവരെ ഒരുമിപ്പിച്ചു ഒരു ചിത്രമൊരുക്കാൻ ആണ് വിനീതിന്റെ പ്ലാൻ. മലയാളത്തിലെ ഏറ്റവും സൂപ്പർ ഹിറ്റായ ഓൺസ്‌ക്രീൻ കോംബിനേഷൻ ആണ് മോഹൻലാൽ- ശ്രീനിവാസൻ ടീം. അവർ ഒരുമിച്ചൊരു ചിത്രം ചെയ്തിട്ടു കുറെ വർഷം ആവുകയും ചെയ്തു.

അങ്ങനെ ഒരു ചിത്രം ഒരുക്കാനുള്ള ഒരു കഥ തന്റെ മനസ്സിൽ ഉണ്ടെന്നും ആ കഥയ്ക്ക് ഒരു ക്ളൈമാക്‌സും അതിൽ നടക്കുന്ന ചില സംഭവങ്ങളും മനസ്സിലുണ്ടെന്നും വിനീത് പറയുന്നു. ആ സിനിമ എന്ന് സംഭവിക്കും എന്ന് നിശ്ചയമില്ല എന്നും, കഥ പരുവപ്പെടാൻ എടുക്കുന്ന സമയം പോലെ ഇരിക്കും എന്നും വിനീത് പറഞ്ഞു. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും എന്നും മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രം തന്റെ വലിയ ആഗ്രഹവും സ്വപ്നവും ആണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ക്ലാസിക് ചിത്രങ്ങൾ ഒരുമിച്ചു സമ്മാനിച്ചിട്ടുള്ള ടീമാണ് മോഹൻലാൽ- ശ്രീനിവാസൻ ജോഡി. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ, സന്മനസ്സുള്ളവർക്ക് സമാധാനം, അയാൾ കഥയെഴുതുകയാണ്, ചന്ദ്രലേഖ, വരവേൽപ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഉദയനാണു താരം തുടങ്ങി ഈ കൂട്ടുകെട്ട് സ്‌ക്രീനിൽ തകർത്താടിയ ചിത്രങ്ങൾ ഏറെയാണ്.

webdesk

Recent Posts

ലോക ചാപ്റ്റർ 2 പ്രഖ്യാപിച്ചു; നായകനും വില്ലനുമായി ടോവിനോ തോമസ്

ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…

2 days ago

കംപ്ലീറ്റ് ഫൺ റൈഡാവാൻ ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം; “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…

3 days ago

അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.

ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…

3 days ago

ഞെട്ടിക്കാൻ റിമ കല്ലിങ്കൽ. ‘തീയേറ്റർ’ റഷ്യയിലെ കാസാനിലേക്ക് ; ചിത്രം ഒക്ടോബർ 16ന് തീയറ്ററുകളിൽ എത്തും.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…

6 days ago

പ്രണയത്തിന് ആയുസുണ്ടോ?; നവ്യ നായർ – സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി”യുടെ ടീസർ പുറത്തിറങ്ങി.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…

7 days ago

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…

1 week ago

This website uses cookies.