വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമ അനുഭവമായിരുന്നു അരവിന്ദന്റെ അഥിതികൾ എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്നതാവട്ടെ അദ്ദേഹത്തിൻറെ പിതാവ് കൂടിയായ ശ്രീനിവാസനാണ്. സംവിധായകനായ എം. മോഹൻ വിനീത് ശ്രീനിവാസന്റെ അമ്മാവനും. അതുകൊണ്ടുതന്നെ ചിത്രം വിനീതിന് ഒരു കുടുംബകാര്യം കൂടിയാണ്. ചിത്രത്തിൽ വിനീതിനൊപ്പം റഷീദ് എന്ന കഥാപാത്രമായി എത്തിയത് ആവട്ടെ പ്രിയ സുഹൃത്ത് അജു വർഗീസും. അങ്ങനെ കുടുംബ – സൗഹൃദാന്തരീക്ഷത്തിൽ പിറന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ ഉർവശിയുടെ അഭിനയത്തെപ്പറ്റിയാണ് വിനീത് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ഉർവശി തന്റെ ആദ്യ സീൻ അഭിനയിച്ചതിനുശേഷം അതുകണ്ട് ഞെട്ടിയ അജു വർഗീസ് തന്നെ മാറ്റിനിർത്തി സംസാരിച്ചു. ഉർവശി നമ്മുടെ ലേഡി മോഹൻലാൽ ആണല്ലോ എന്നാണ് അജു വർഗീസ് വിനീത് ശ്രീനിവാസനോട് പറഞ്ഞത്. മോഹൻലാലിൽ കണ്ട അസാമാന്യ അഭിനയം വഴക്കം അജുവർഗീസ് ഉർവശിയുടെയും അഭിനയത്തിൽ കാണുകയായിരുന്നു. പിന്നീട് ഷൂട്ടിംഗ് ഇടവേളകളിൽ ഉർവശി തന്റെ പഴയകാല ചിത്രങ്ങളിലെ കഥകൾ എല്ലാം ഞങ്ങളോട് പങ്കുവച്ചിരുന്നു ശ്രീനിവാസൻ പറഞ്ഞു.
കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം. മോഹൻ ഇത്തവണയും ഒരു കുടുംബ കഥയുമായി തന്നെയാണ് എത്തുന്നത്. മൂകാംബികയിൽ ലോഡ്ജ് നടത്തി ജീവിക്കുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വളരെ പഴക്കംചെന്ന ലോഡ്ജ് നടത്തുന്ന അരവിന്ദനും മുകുന്ദനും. ഇരുവരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിൽ അരവിന്ദന്റെ അതിഥികളായി ചിലർ എത്തുന്നതോട് കൂടി ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നു. അരവിന്ദനായി ചിത്രത്തിൽ വിനീത് ശ്രീനിവാസൻ എത്തുമ്പോൾ മുകുന്ദൻ ആയി ശ്രീനിവാസൻ എത്തുന്നു. പ്രദീപ് കുമാർ, നോബിൾ ബാബു തുടങ്ങിയവർ നിർമ്മിച്ച ചിത്രം ഏപ്രിൽ 27ന് തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.