തമിഴ് താരങ്ങളുടെ ആരാധകരോടും പ്രേക്ഷകരോടുമുള്ള പെരുമാറ്റം ഏറെ ചർച്ചയായ വിഷയമാണ്. അത്തരത്തിൽ ഒരു പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു വിനീത് ശ്രീനിവാസൻ. പുതുചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ബഡായി ബംഗ്ളാവിൽ എത്തിയതായിയുന്നു വിനീത് ശ്രീനിവാസൻ. അപ്പോഴാണ് മുകേഷ് മുൻപ് വിനീത് ശ്രീനിവാസനും തല അജിത്തും ചേർന്ന് എടുത്ത വയറലായ ചിത്രത്തെ പറ്റി ആരാഞ്ഞത്. ചിത്രം ചെന്നൈയിൽ വച്ചായിരുന്നു എടുത്തത്. അവിടെ ഒരു റെസ്റ്റോറന്റിൽ ഭാര്യയും കുട്ടിയുമായി ഇരിക്കുന്നിടത്തേക്ക് തല അജിത് എത്തിയത്തോട് ആരാധകർ അത്ഭുദത്തിലായി. താൻ അദ്ദേഹത്തിന്റെ പക്കലേക്ക് ചെല്ലുകയുണ്ടായി എന്നാൽ അദ്ദേഹം തന്നെ പോലും ഞെട്ടിക്കുകയായിരുന്നു വിനീത് പറഞ്ഞു.
താൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെല്ലുകയും അദ്ദേഹത്തോട് സംസാരിക്കുവാൻ അടുത്തേക്ക് എത്തിയപ്പോഴേക്കും അദ്ദേഹം തന്നെ കണ്ട പഴയ ഓർമ്മ പങ്കുവച്ചു. പണ്ട് 2002ൽ അദ്ദേഹത്തെ താൻ ഷൂട്ടിംഗ് വേളയിൽ കണ്ടിരുന്നു ഞാൻ പോലും ഒരുപക്ഷേ ഓർക്കാതിരുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. സത്യത്തിൽ അദ്ദേഹം തന്നെ ഞെട്ടിച്ചു കളഞ്ഞു. തന്നെ പോലൊരു ചെറിയ ആളുടെ കാര്യം പോലും ഓർത്തുവെക്കുന്നത് കണ്ടപ്പോൾ വല്ലാത്ത അത്ഭുദമാണ് തോന്നിയത്. പിന്നീട് തന്റെ ഭാര്യയുടെയും കുട്ടിയുടെ അടുക്കലേക്ക് അദ്ദേഹം എത്തി ഞങ്ങളുമായി ഏറെ നേരം സംസാരിച്ചു. ചിത്രവുമെടുത്താണ് പോയത്. ഇത് കണ്ട് അവിടെ ഇരുന്ന ഏവരും അദ്ദേഹത്തിന്റെ ആരാധകരായി മാറുകയായിരുന്നു. അജിത്തിന്റെ ഈ സ്നേഹമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്‌ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.