മലയാള സിനിമയിൽ എല്ലാത്തരം ജോണറിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ച സംവിധായകനാണ് വിനയൻ. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി രംഗ പ്രവേശനം നടത്തിയ വ്യക്തിയാണ് വിനയൻ. ആകാശഗംഗ, കരുമാടികുട്ടൻ, ഊമപ്പെണ്ണിന് ഉരിയാടപയ്യൻ തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ആകാശഗംഗ രണ്ടാം ഭാഗമാണ് വിനയൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ വിനയൻ തന്റെ ഡ്രീം പ്രോജക്റ്റായ പത്തൊമ്പതാം നൂറ്റാണ്ട് അടുത്തിടെ അന്നൗൻസ് ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൽ മോഹൻലാലായിരിക്കും നായകൻ എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. തന്റെ ഡ്രീം പ്രോജക്റ്റിനെ കുറിച്ചു ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിൽ തുറന്ന് പറഞ്ഞുകൊണ്ട് വിനയൻ രംഗത്ത് എത്തിയിരിക്കുകയാണ്.
മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മോഹന്‍ലാലിനെ നായകനാക്കി 2020 ല്‍ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമേ ആ പ്രോജക്റ്റ് ആരംഭിക്കുകയുള്ളൂ എന്ന് വിനയൻ വ്യക്തമാക്കിയിരിക്കുകയാണ്. മോഹൻലാൽ എന്ന നടനെ പൂർണമായി ഉപയോഗപ്പെടുത്തുന്ന വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രമായിരിക്കും അതെന്ന് വിനയൻ സൂചിപ്പിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഈ വർഷം ഡിസംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരിക്കുകയാണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മൂന്ന് കേന്ദ്ര കഥാപാത്രങ്ങൾ ഉണ്ടായിരിക്കുമെന്നും മലയാളത്തില്‍ നിന്നും മറുഭാഷയില്‍ നിന്നുമായി 25ലേറെ മുന്‍നിര താരങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാകും എന്ന് വിനയൻ സ്ഥിതികരിച്ചിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ പേരുകൾ നവംബറിൽ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.