[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹൻലാൽ രാവണൻ ആയെത്തുമോ? വിനയൻ മനസ്സു തുറക്കുന്നു..!

കുറച്ചു നാൾ മുൻപാണ് പ്രശസ്ത സംവിധായകൻ വിനയൻ താൻ മോഹൻലാൽ നായകനായി ഒരു ചിത്രം ഒരുക്കാൻ പോവുകയാണ് എന്നു പ്രഖ്യാപിച്ചത്. മോഹൻലാലിനെ നായകനാക്കി വിനയൻ ആദ്യമായി ഒരുക്കാൻ പോകുന്ന ചിത്രമായിരിക്കും അത്. ഇപ്പോൾ ആകാശ ഗംഗ എന്ന തന്റെ സൂപ്പർ ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന വിനയൻ അതിനു ശേഷം മോഹൻലാൽ പ്രോജക്ടിന്റെ തിരക്കഥാ ജോലികളിലേക്കു കടക്കും എന്നാണ് പറഞ്ഞത്. രണ്ടു ദിവസം മുൻപ് വിനയൻ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഈ പ്രോജക്ട് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റി. രാവണൻ ആയി മോഹൻലാൽ എത്തിയാൽ എന്നുള്ള ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രമാണ് വിനയൻ പങ്കു വെച്ചത്. അതോടെ വിനയൻ മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം രാവണൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഉള്ളത് ആണെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചു.

ഇപ്പോൾ വിനയൻ തന്നെ അതേ കുറിച്ചു മനസ്സു തുറന്നു കഴിഞ്ഞു. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു ചിത്രം തന്റെ മനസ്സിൽ ഉണ്ടെന്നും ഈ മാസം ഇരുപതിനു താൻ മോഹൻലാലിനെ നേരിൽ കണ്ട് അതേ കുറിച്ചു സംസാരിക്കും എന്നും വിനയൻ പറഞ്ഞു. അതിനു ശേഷം ആ കഥാപാത്രത്തിന്റെ സാധ്യതകൾ എങ്ങനെ വികസിച്ചു വരുന്നു എന്നതിന് അനുസരിച്ചായിരിക്കും രാവണൻ എന്ന കഥാപാത്രം സിനിമയായി വരിക എന്നും വിനയൻ പറയുന്നു. 14 വർഷങ്ങൾക്കു മുൻപ് വളരെ പരിമിതമായ ചുറ്റുപാടിൽ അത്ഭുത ദ്വീപ് പോലത്തെ ഒരു ചിത്രം ചെയാൻ തനിക്കു സാധിച്ചു എങ്കിൽ ഇന്ന് മോഹൻലാൽ പോലെ ഒരു നടനും ഇന്നത്തെ സാങ്കേതിക വിദ്യയും വെച്ചു ഒരു വമ്പൻ ചിത്രം ചെയ്യാനും തനിക്ക് പറ്റും എന്നും വിനയൻ പറയുന്നു. ജയസൂര്യ നായകനായ ഒരു ചിത്രവും വിനയൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.