പ്രശസ്ത സംവിധായകൻ വിനയൻ അടുത്തതായി ഒരുക്കാൻ പോകുന്ന മലയാള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യുമെന്ന് വിനയൻ പ്രഖ്യാപിച്ചിരുന്നു. അതൊരു വലിയ ചിത്രമായിരിക്കുമെന്നും വിനയൻ സൂചിപ്പിച്ചിരുന്നു. എന്നാൽ അത് തന്നെയാണോ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രമെന്നതിനു സ്ഥിതീകരണമില്ല. മോഹൻലാൽ രാവണനായി എത്തുന്ന ഒരു ചിത്രമൊരുക്കാനും വിനയന് പ്ലാനുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ ജയസൂര്യ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടി നായകനായി രാക്ഷസ രാജാവ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വിനയന്റെ ആലോചനകളിലുണ്ട് എന്ന വിവരവും അദ്ദേഹം പുറത്തു വിട്ടിരുന്നു. അദ്ദേഹത്തിന്റെ മുൻ റിലീസായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഒരു വലിയ വിജയം നേടിയിരുന്നില്ല.
ഇപ്പോൾ മലയാളത്തിലെ സിനിമാ സംഘടനകളുടെ വിലക്കുകളൊന്നും ഇല്ലാത്ത വിനയന് മികച്ച ഒരു താര നിരയും അതുപോലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ സേവനവും ലഭ്യമായാൽ ഗംഭീര ചിത്രങ്ങളൊരുക്കാൻ കഴിയുമെന്ന് തന്നെയാണ് സിനിമാ പ്രേമികളും വിനയനെ പിന്തുണക്കുന്നവരും പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ട് എന്ന പുതിയ ചിത്രത്തിലഭിനയിക്കാൻ അദ്ദേഹം അപേക്ഷ ക്ഷണിച്ചിരിക്കുന്നത് മുപ്പതിനും അന്പതിനുമിടക്ക് പ്രായമുള്ള നല്ല ഉയരവും യോദ്ധാക്കളെ പോലെ മികച്ച ശരീരവുമുള്ള ആളുകളെയാണ്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ വിനയൻ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.