കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ജയസൂര്യ ചിത്രം ആട് 2 . ആ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ കഥാത്രം ആയിരുന്നു വിനായകൻ അവതരിപ്പിച്ച ഡ്യൂഡ് അഥവാ ദാമോദരനുണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചി. പ്രേക്ഷകർ ആവേശത്തോടെയും ആർപ്പു വിളികളോടെയുമാണ് വിനായകന്റെ ആ കഥാപാത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ ആട് 2 ഉം ഡ്യൂടും പ്രേക്ഷകരുടെ കയ്യടി വാങ്ങി പ്രദർശനം നടന്നു കൊണ്ടിരിക്കെ തന്നെ വിനായകന്റെ മറ്റൊരു കഥാപാത്രവും കൂടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗം ആവുകയാണ്. അനിൽ രാധകൃഷ്ണൻ മേനോൻ ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ ബ്രദർ വറീത് എന്ന കഥാപാത്രം ആയാണ് വിനായകൻ ഇത്തവണ പ്രേക്ഷകരുടെ കയ്യടി നേടുന്നത്.
ബ്രദർ വറീത് ആയുള്ള വിനായകന്റെ ഇൻട്രൊഡക്ഷൻ സീൻ മുതൽ തിയേറ്ററിൽ പൊട്ടിച്ചിരികളും ആർപ്പു വിളികളും കയ്യടികളുടെ മുഴക്കവുമാണ്. ബ്രദർ വറീത് ആയി കിടിലൻ പെർഫോമൻസ് ആണ് വിനായകൻ കാഴ്ച വെച്ചിരിക്കുന്നത്. ബ്രദർമാരുടെ തനതായ ഭാഷ ശൈലിയിൽ വളരെ രസകരമായ ശരീര ഭാഷ കൂടി ചേർത്ത് വിനായകൻ കത്തി കയറിയപ്പോൾ പ്രേക്ഷകർ എല്ലാം മറന്നു പൊട്ടി ചിരിച്ചു. അതോടൊപ്പം പഞ്ച് ഡയലോഗുകളുമായും ഈ കഥാപാത്രം കളം നിറഞ്ഞപ്പോൾ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
മികച്ച പ്രേക്ഷകാഭിപ്രായവും ആയി നിറഞ്ഞ സദസ്സിൽ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് കുതിപ്പ് തുടങ്ങി കഴിഞ്ഞു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകനും കളക്ടർ ആയ പ്രശാന്ത് നായരും ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, സിദ്ദിഖ്, നൈല ഉഷ, വിനായകൻ, നെടുമുടി വേണു, പിന്നെ സത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം എന്നിവരുടെ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.