തമിഴ്, മലയാളം സിനിമ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ധ്രുവനക്ഷത്രം റിലീസിനൊരുങ്ങുകയാണ്. വിക്രം നായകനായ സ്പൈ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്. ചിയാൻ വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്, ഇന്നലെ പുറത്തുവിട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം വിനായകൻ ആണെന്നാണ് പുറത്തുവന്ന വിവരം. ചിത്രത്തിൽ വിനായകന്റെ കഥാപാത്രത്തെ കുറിച്ചു മുൻപ് വിവരങ്ങൾ അധികം പുറത്തുവിട്ടിരുന്നില്ല. ഇന്നലെ പുറത്തു വന്ന വാർത്ത അതിനാൽ തന്നെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. എന്നാൽ ചിത്രത്തിലെ വിനായകന്റെ കഥാപാത്രത്തിനായി പൃഥ്വിരാജിനെയാണ് പരിഗണിച്ചിരുന്നത് എന്നാണ് മുൻപ് റിപ്പോർട്ടുകൾ വന്നത്..
പിന്നീട് ചില കാരണങ്ങളാൽ പൃഥ്വിരാജിൽ നിന്നും മാറുകയും വിനായകനിലേക്ക് ആലോചന നീളുകയുമാണ് ഉണ്ടായത്. തുടർന്ന് വിനായകൻ ചിത്രത്തിലേക്ക് എത്തുകയും ചെയ്തു. മാസ് വേഷങ്ങളിലും അതുപോലെതന്നെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന വിനായകൻ ഇത്തരം ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ എത്തുമ്പോൾ ആരാധകർ പ്രതീക്ഷയും വാനോളമാണ്. ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരിക്കും വിനായകൻ എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഡാർക്മാൻ എന്നാണ് ചിത്രത്തിൽ വിനായകന്റെ കഥാപാത്രത്തിന്റെ പേര്. ജോണ് എന്ന സി. ഐ. എ ഓഫിസറായാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. മലയാളി കൂടിയായ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മുൻ ചിത്രങ്ങളായ വാരണം ആയിരം, എന്നൈ അറിന്താൽ, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയവ മലയാളത്തിലും വലിയ ചലനം സൃഷ്ടിച്ചവയാണ്. മികച്ച ഒരു ഒരു സംവിധായകനും നടനും ഒന്നിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നില്ല.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.