തമിഴ് സൂപ്പർ താരം വിക്രം നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ധ്രുവനക്ഷത്രത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ആരാധകർ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിൽ എത്തിയ വിക്രത്തിന്റെ ലുക്കുകൾ എല്ലാം തന്നെ വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയ താരം വിനായകനാണ് എന്നാണ് അറിയാൻ കഴിയുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ധ്രുവനക്ഷത്രത്തിൽ ഐശ്വര്യ രാജേഷും ഋതു വർമ്മയുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ പേര് പുറത്തുവന്നെങ്കിലും വിനായകന്റെ കഥാപാത്രങ്ങളെ പറ്റിയുള്ള വിവരങ്ങൾ അധികം പുറത്തുവിട്ടിരുന്നില്ല.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിനായകൻ ധനുഷ് നായകനായ എന്ന മാരിയാൻ എന്ന ചിത്രത്തിലൂടെ തമിഴിൽ മികച്ച വേഷത്തിലെത്തിയിരുന്നു. തീക്കുറിശ്ശി എന്ന വില്ലൻ വേഷം അന്ന് വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. 2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിൽ ഗംഗ എന്ന കഥാപാത്രമായി വിനായകൻ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ആ വർഷത്തെ സംസ്ഥാന അവാർഡും വിനായകൻ പ്രകടനത്തിലൂടെ നേടി. അവസാനമായി പുറത്തിറങ്ങിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ആട് 2 എന്നീ ചിത്രങ്ങളിൽ വളരെ മികച്ച പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരുന്നത്. ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയനാണ് പുറത്തിറങ്ങാനിരിക്കുന്ന വിനായകന്റെ പുതുചിത്രം. വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ തുടങ്ങി നിരവധി തമിഴ് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സംവിധായകനാണ് ഗൗതം മേനോൻ. ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്. എന്തുതന്നെയായാലും വിനായകന്റെ മറ്റൊരു തമിഴ് എൻട്രിയായി കാത്തിരിക്കാം.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.