ആരവങ്ങൾക്ക് നടുവിൽ പുരസ്‌കാരമേറ്റുവാങ്ങി കമ്മട്ടിപ്പാടത്തിലെ ഗംഗ. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ മികച്ച അഭിനയം കാഴ്ചവെച്ചതിനാണ് 2016 ലെ കേരള സംസ്ഥാന പുരസ്കാരം വിനായകനെ തേടിയെത്തിയത്.
തലശ്ശേരിയിൽ ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്നും വിനായകൻ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. വമ്പന്‍ കയ്യടികളാണ് വിനായകന് അവാര്‍ഡ് നല്‍കിയപ്പോള്‍ വേദിയില്‍ നിന്നും ഉയര്‍ന്നത്.
കണ്ണൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സിനിമാലോകത്തെ പ്രമുഖ താരങ്ങളോ സംവിധായകരോ പങ്കെടുത്തില്ല എന്നത് രൂക്ഷവിമർശനത്തിന് വിധേയമായിരുന്നു. പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ഈ വിവരം വിമർശിച്ചിരുന്നു.
ഒപ്പമുള്ള താരത്തെ പിന്തുണക്കണമെന്നും ഇത്തരം വേദികളിൽ താരങ്ങളുടെ സാന്നിദ്യം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെസി ഡാനിയേൽ പുരസ്‌കാര തുക ഒരു ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തിയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
നേരത്തെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.