തന്റെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടൻ ആണ് വിനായകൻ. കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ വിനായകൻ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് എത്താൻ പോകുന്നത്. ഈ വരുന്ന ഈദിനു ഷാനവാസ് ബാവക്കുട്ടിയുടെ തൊട്ടപ്പൻ എന്ന ചിത്രവുമായി എത്തുന്ന വിനായകൻ അതിനു ശേഷം എത്തുക ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ആണ്. എന്നാൽ അതിലും വലിയ പ്രൊജെക്ടുകൾ ആണ് വിനായകൻ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന രണ്ടു ചിത്രങ്ങൾ ആ കൂട്ടത്തിൽ ഉണ്ടാകും. സൂപ്പർ ഹിറ്റായ ആട് സീരിസിലെ മൂന്നാം ഭാഗം ആണ് അതിലൊന്ന്. ത്രീഡിയിൽ ആണ് ആട് 3 എത്തുന്നത് എന്നാണ് സൂചന.
അതിനു ശേഷം ആട് സീരിസിലെ ഡ്യൂഡ് എന്ന വിനായകൻ കഥാപാത്രത്തെ മുൻ നിർത്തി ആ പേരിൽ മറ്റൊരു ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട് എന്ന് മിഥുൻ മാനുവൽ തോമസ് അറിയിച്ചിരുന്നു. ഇത് കൂടാതെ വിനായകൻ എത്തുന്നത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും ആയാണ്. കരിന്തണ്ടൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. വിനായകൻ ടൈറ്റിൽ റോൾ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായിക ലീല സന്തോഷ് ആണ്. ഏതായാലും വമ്പൻ പ്രോജെക്റ്റ്‌കളുടെ ഭാഗമായാണ് ഇനി വിനായകൻ പ്രേക്ഷക സമക്ഷം എത്താൻ പോകുന്നത്. തന്റെ ഞെട്ടിക്കുന്ന അഭിനയ മികവ് ലോകത്തിനു മുന്നിൽ എത്തിക്കാൻ വിനായകൻ കച്ച മുറുക്കി കഴിഞ്ഞു എന്ന് സംശയമില്ലാതെ തന്നെ പറയാം.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.