നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ, വേറിട്ട ഗെറ്റപ്പിലെത്തിയ നടൻ വിനയ് ഫോർട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വളരെ രസകരമായ ഗെറ്റപ്പിലും ഭാവത്തിലും വന്ന വിനയ് ഫോർട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ മീംസ് ആയും ട്രോൾസ് ആയും ട്രെൻഡ് ആവുകയാണ്. ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് വിനയ് ഫോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് കൂടാതെ ഓണത്തിന് വിനയ് ഫോർട്ടിന് മറ്റൊരു റിലീസ് കൂടിയുണ്ട്. ഒരിടവേളക്ക് ശേഷം വിനയ് ഫോർട്ട് നായകനായി എത്തുന്ന വാതിൽ എന്ന ചിത്രമാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
അനു സിതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ കൃഷ്ണ ശങ്കറും ഒരു നിർണ്ണായക വേഷത്തിലെത്തുന്നുണ്ട്. ഒരു രസകരമായ ഫാമിലി ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നൽകുന്നത്. അത് കൂടാതെ ഇതിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണക്കാലത്ത് കുടുംബങ്ങൾക്ക് കണ്ടാസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി ഫീൽ ഗുഡ് എന്റെർറ്റൈനെർ എന്ന നിലയിലാണ് വാതിൽ പ്രദർശനത്തിനെത്തുക. സർജു രമാകാന്ത് സംവിധാനം ചെയ്ത ഈ ചിത്രം സ്പാർക് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ് ആണ് നിർമ്മിച്ചിരിക്കുന്നത്.
രജീഷ് വളാഞ്ചേരി സഹനിർമ്മാതാവായ ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും വേഷമിടുന്നു. ഷംനാദ് ഷമീർ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനേഷ് മാധവനും സംഗീതമൊരുക്കിയത് സെജോ ജോണുമാണ്. ജോൺ കുട്ടിയാണ് വാതിലിന്റെ എഡിറ്റർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.