മലയാളത്തിൽ ഏറെ ആരാധകരുള്ള നടൻ മോഹൻലാലാണ് ഇപ്പോൾ എവിടേയും താരം. ബിഗ് ബജറ്റ് ചിത്രങ്ങളുമായി അദ്ദേഹം വിസ്മയം തീർത്ത് മുന്നേറുമ്പോൾ കൊച്ചുകുട്ടികൾക്ക് വരെ വലിയ അത്ഭുതമായി അദ്ദേഹം മാറുകയാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പുകഴ്ത്തിയും അവരുടെ പഴയകാല രംഗങ്ങൾ ഉൾപ്പെടുത്തിയും ഇപ്പോൾ ചിത്രങ്ങളിൽ നായകന്മാർ കയ്യടി വാങ്ങാറുണ്ട്. മോഹൻലാൽ ആരാധകരുടെയും വിജയ് ആരാധകരുടെയും കഥ പറഞ്ഞ ചിത്രങ്ങൾ വരെയും പിന്നീട് പുറത്തു വന്നു. മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് നായക വേഷത്തിൽ എത്തിയത്. മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ് ഇതിനിടെയാണ് ഈ വര്ഷം ഏറ്റവുമധികം തരംഗമായി മാറിയ ഗാനം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
മുൻപ് പറഞ്ഞത് പോലെ തന്നെ മോഹൻലാൽ റഫറൻസ് ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ക്വീൻ ചിത്രത്തിലെ ചങ്കിനകത്ത് ലാലേട്ടൻ എന്ന ഗാനം വലിയ തരംഗമുണ്ടാക്കി. ചിത്രത്തിന്റെ പ്രചാരണത്തിൽ വരെ അത് സഹായിച്ചു. ഗാനം പ്രേക്ഷകർ ഏറ്റുപാടി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറ്റുപാടിയ ഈ ഗാനം ഇപ്പോൾ ആലപിച്ചിരിക്കുന്നത് പ്രിയ നടൻ വിനയ് ഫോർട്ടിന്റെ മകനാണ്. വിനയ് ഫോർട്ട് തന്നെയാണ് ഈ വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. വിനയ് ഫോർട്ടിനൊപ്പം മകനും ഗാനം ഏറ്റുപാടുന്ന വീഡിയോ ആണ് ഇപ്പോൾ തരംഗമായി മാറുന്നത്. കുട്ടികളിൽ വരെ വിസ്മയം തീർക്കുകയാണ് അങ്ങനെ മോഹൻലാൽ. ഈ വീഡിയോ എന്തായാലും മോഹൻലാൽ ആരാധകർക്ക് ആവേശമാകുമെന്ന് തീര്ച്ചയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.