മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് പ്രിയദർശൻ- മോഹൻലാൽ എന്നിവരുടേത്, ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ഇവർ വീണ്ടും ഒന്നിക്കുന്നത് ബിഗ് ബഡ്ജറ്റ് ചിത്രമായ ‘മരക്കാർ അറബി കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ്. നാലാമത്തെ കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ചിത്രത്തിന്റെ കാസ്റ്റിങാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. നവംബർ ആദ്യ വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ റോയും മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ സന്തോഷ് ടി. കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘വിമാനം’ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നായികയാണ് ദുർഗ്ഗ കൃഷ്ണ. ആദ്യ ചിത്രം യുവനടൻ പൃഥ്വിരാജിന്റെ ഒപ്പമായിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പമാണ്. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ നായിക പ്രാധാന്യമുള്ള വേഷം ദുർഗ്ഗ കൃഷ്ണ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലായിരിക്കും എന്ന് ഔദ്യോഗികമായി സ്ഥിതികരണം ഉണ്ടായിരുന്നു. പ്രിയദർശന്റെ കാലാപാനി കൂട്ടുകെട്ടിലെ പലരും ഈ ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് തമിഴ് നടൻ പ്രഭു, കാലാപാനി എന്ന ചിത്രത്തിന് ശേഷം മോഹൻലാലും- പ്രഭുവും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മലയാള സിനിമയുടെ നെടുംതൂണായ മധുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ. വി ശശിയുടെ മകൻ അനി ഈ ചിത്രത്തിൽ പ്രിയദർശന്റെ സംവിധാന സഹായിയായി പ്രവർത്തിക്കുന്നുണ്ട്. തമിഴ്, തെലുഗ്, ഹിന്ദി, ചൈനീസ് തുടങ്ങിയ ഭാഷാകളിൽ നിന്ന് നടന്മാർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.