വില്ലൻ എന്ന ചിത്രത്തിലൂടെ ബി ഉണ്ണികൃഷ്ണൻ ഒരർഥത്തിൽ നമ്മുക്ക് മുന്നിൽ കാണിച്ചു തന്നത് ഒരു വിസ്മയം ആണ്. ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമയിലെ തന്നെ വിസ്മയമായി മാറുന്ന മോഹൻലാൽ എന്ന നടനെ. പലരും മോഹൻലാൽ എന്ന താര ചക്രവർത്തിയെ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ ബി ഉണ്ണികൃഷ്ണൻ കണ്ടത് മോഹൻലാലിനുള്ളിലെ വാക്കുകൾക്കും അതീതമായ അഭിനയ തികവിനെയാണ്. ഇന്നും പകുതിപോലും ഇന്ത്യൻ സിനിമയിലെ മഹാരഥന്മാർക്കു ഉപയോഗിക്കാൻ സാധിച്ചിട്ടില്ലാത്ത ആ അഭിനയ തികവിന്റെ ഒരു ചെറിയ അംശം മാത്രമാണ് ബി ഉണ്ണികൃഷ്ണൻ വില്ലനിലെ മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഉദ്യോഗസ്ഥനാക്കി അദ്ദേഹത്തെ ഒരുക്കാനായി ഉപയോഗിച്ചത്. പക്ഷെ അത് മതിയായിരുന്നു മോഹൻലാൽ എന്ന നടനവിസ്മയത്തിനു പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പൂർണ്ണതയോടെ തിരശീലയിൽ ജീവിച്ചു കാണിക്കാൻ. ഇപ്പോഴിതാ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി മാത്യു മാഞ്ഞൂരാനും വില്ലനും ജനഹൃദയങ്ങൾ കീഴടക്കി കേരളത്തിൽ തരംഗമായി മാറുകയാണ്.
നമ്മൾ കണ്ടു ശീലിച്ച നായക മാതൃകകളെയും അതുപോലെ പൊലീസുകാരനായി നായകൻ എത്തുമ്പോൾ കണ്ടിരുന്ന ക്ലിഷേകളെയുമെല്ലാം തച്ചുടക്കുന്ന കഥാപാത്ര രൂപീകരണം ബി ഉണ്ണികൃഷ്ണൻ നടത്തിയപ്പോൾ അതിനു മോഹൻലാൽ തന്റെ പ്രകടനത്തിലൂടെ നൽകിയ പിന്തുണയാണ് മാത്യു മാഞ്ഞൂരാൻ ജനപ്രിയമാവാൻ കാരണം. നമ്മൾ കണ്ടു ശീലിച്ച പോലീസ് വീര നായകൻ അല്ല മാത്യു മാഞ്ഞൂരാൻ. അയാൾ അട്ടഹസിക്കുന്നില്ല , എതിരാളിയുടെ മുഖത്ത് നോക്കി നെടുങ്കൻ ഡയലോഗുകൾ പറയുന്നില്ല. ജീവിതത്തിൽ സംഭവിച്ച ദുരന്തത്തെ ഏതൊരു സാധാരണ മനുഷ്യനെപോലെയും തന്നെയാണ് അയാളും നേരിടുന്നത്. മാത്യു മാഞ്ഞൂരാൻ ഒരു സൂപ്പർ ഹീറോ അല്ല. തന്റേതായ ആദർശങ്ങളും ചിന്താഗതികളുമുള്ള ഒരു തികഞ്ഞ പോലീസുകാരൻ ആണയാൾ. പ്രതികാരം മനസ്സിനെ കാർന്നു തിന്നുന്ന മനോരോഗം ആണെന്ന് വിശ്വസിക്കുന്ന മാഞ്ഞൂരാൻ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു ആണ് ഈ ലോകത്തെ ഏറ്റവും അസ്വാഭാവികമായ കാര്യം എന്നും പറയുന്നു. തന്റെ വാക്കുകൾ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മാഞ്ഞൂരാൻ പാലിക്കുന്നുമുണ്ട്. മാഞ്ഞൂരാൻ അജയ്യനായ നായകൻ അല്ല അയാൾ ദുർബലനും ആവുന്നുണ്ട് പല സമയത്തും . പക്ഷെ മനസ്സ് കൊണ്ട് തന്റെ ദൗർബല്യങ്ങളെ അതിജീവിക്കാൻ ആയാൽ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. സ്നേഹത്തിന്റെ അവസാനം മരണമാണ് എന്ന് മാഞ്ഞൂരാൻ പറയുന്നതും അത്തരമൊരു അതിജീവിക്കലിന് ശേഷമാണു.
മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് വില്ലൻ നമ്മുക്ക് സമ്മാനിക്കുന്നത്. ചിരിയും കണ്ണീരും സംഗമിക്കുന്ന വിസ്മയ മുഹൂർത്തങ്ങൾ അടക്കം മോഹൻലാൽ എന്ന പ്രതിഭ നമ്മുക്ക് നൽകിയിരിക്കുന്നു മാത്യു മാഞ്ഞൂരാനിലൂടെ. വില്ലൻ കണ്ടിറങ്ങി കഴിയുമ്പോൾ മാഞ്ഞൂരാൻ ഒരു നോവായി നമ്മുടെ മനസ്സിൽ കൂടു കൂട്ടും എന്നുറപ്പു. അത് തന്നെയാണ് വില്ലൻ എന്ന ചിത്രത്തിന്റെ വിജയവും.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.