മോഹൻലാൽ ചിത്രം വില്ലൻ പുതിയ ചരിത്രങ്ങൾ ഓരോ ദിവസവും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നാളെ റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് എത്തുന്നത്.കേരളത്തിലെ 253 ഓളം സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കുന്ന വില്ലന് ആദ്യ ദിവസം കേരളത്തിൽ മാത്രം ആയിരത്തി മുന്നൂറോളം പ്രദർശനങ്ങൾ ആണുണ്ടാവുക. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്കു കേരളത്തിൽ ആയിരത്തിൽ അധികം പ്രദർശനങ്ങൾ ലഭിക്കുന്നത്.
150 ഇൽ അധികം ഫാൻ ഷോസും അൻപതിൽ അധികം എക്സ്ട്രാ / മിഡ് നൈറ്റ് ഷോസും ഇപ്പോഴേ വില്ലന് വേണ്ടി തയ്യാറായി കഴിഞ്ഞു. അങ്ങനെ തന്നെ ഏകദേശം 220 ഓളം എക്സ്ട്രാ ഷോസ് ആണ് ആദ്യ ദിനം തന്നെ റെഗുലർ ഷോസ് കൂടാതെ വില്ലൻ കളിക്കുക.
ഇപ്പോൾ ഉള്ളത് തന്നെ മലയാള സിനിമയിലെ റെക്കോർഡ് ആണെന്നിരിക്കെ വമ്പൻ നേട്ടമാണ് വില്ലനെ കാത്തിരിക്കുന്നത്. റിലീസ് ഡേയിൽ ഉള്ള 90 % ഷോകളുടെ ടിക്കറ്റും ഇപ്പോഴേ മുഴുവൻ വിറ്റു തീർന്നു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ എല്ലാം ടിക്കറ്റുകൾ സോൾഡ് ഔട്ട് ആണ്.
ഇതിനു മുൻപേ കേരളത്തിൽ ആദ്യ ദിനം ആയിരത്തിനു മുകളിൽ പ്രദർശനം നടത്തിയത് യഥാക്രമം ബാഹുബലി , മെർസൽ, കബാലി എന്നീ ചിത്രങ്ങൾ ആണ്. 1300 നു മുകളിൽ പ്രദർശനങ്ങൾ നടത്തിയ ബാഹുബലി ആണ് ഏറ്റവും മുകളിൽ. അതിനൊപ്പമാണ് ഇപ്പോൾ വില്ലനും എത്തി നിൽക്കുന്നത്
മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാലും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷും തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനുമാണ്. ഇരുപതു കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം പതിമൂന്നു കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തി കഴിഞ്ഞു
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.