വില്ലന് റിലീസാവാന് ദിവസങ്ങള് ശേഷിക്കെ കേരളക്കരയാകെ വില്ലന് മയം.. മോഹന്ലാല് – ബി. ഉണ്ണികൃഷ്ണന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് അതിഗംഭീരമായ സ്വീകരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതുമുതല് വളരെ വേഗത്തിലാണ് ടിക്കറ്റുകള് വിറ്റഴിയുന്നത്. ബി. ഉണ്ണികൃഷ്ണന് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂര്ണ്ണമായും 8Kയില് ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന് സിനിമയാണ്. ലലേട്ടനൊപ്പം മഞ്ജുവാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാലും ഹന്സികയും പ്രധാനപ്പെട്ട വേഷങ്ങള് കൈകാര്യം ചെയ്യുന്നു.
ചിത്രീകരണവേള മുതലേ വലിയ പ്രതീക്ഷയോടെയാണ് ഏവരും ചിത്രം നോക്കിക്കാണുന്നത്. ആ ഒരു ഓളം തുടര്ന്നുപോന്ന ചിത്രം പുലിമുരുകനെപ്പോലെ മാജിക്കുകള് കാണിക്കുമെന്നാണ് കരുതുന്നത്.. ഓള് കേരള മോഹന്ലാല് ഫാന്സ് കള്ച്ചര് വെല്ഫെയര് അസോസിയേഷന് (AKMFCWA) വിവിധങ്ങളായ പരിപാടികളിലൂടെ നല്കുന്ന പ്രചാരണവും പുറകിലല്ല. കൊട്ടാരക്കര ഫാന്സ് നൂറിലധികം ബൈക്കുകളില് നടത്തിയ പ്രചാരണ റാലി ഇതോടകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേരളത്തില് അങ്ങോളമിങ്ങോളം 150ലധികം ഫാന്സ് ഷോകളും വമ്പന് അഡ്വാന്സ് ബുക്കിങ്ങുമായ് ഇതോടകം തന്നെ റെക്കോര്ഡുകള് വാരിക്കൂട്ടി കഴിഞ്ഞു വില്ലന്.. കേരളത്തിനു പുറത്ത് ബംഗ്ലൂരും ഗോവയിലുമടക്കം ഒരു മലയാള ചിത്രത്തിനു ആദ്യമായ് ഫാന്സ് ഷോകള് ഒരുങ്ങുകയാണ്. ഇപ്പോഴും സ്പെഷ്യല് ഷോകള് സംഘടിപ്പിക്കുന്നതിനായ് ഫാന്സുകാര് നെട്ടോട്ടമോടുന്നു. ഒരു ദിവസം മുന്പ് ആരംഭിച്ച ബുക്കിങ്ങില് കേരളത്തിലെ പ്രധാന സെന്ററുകളെല്ലാംതന്നെ ഇതോടകം തന്നെ സോള്ഡ്ഔട്ട് ആയിരിക്കുകയാണ്.
ഇരുപതുകോടിയോളം മുതല്മുടക്കില് നിര്മ്മിച്ച ചിത്രം, ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ്, സാറ്റലയ്റ്റ് റൈറ്റ്സ്, മ്യുസിക് റൈറ്റ്സ്, ഓവര്സീസ് റൈറ്റ്സ്, തുടങ്ങിയവയില് റെക്കോര്ഡ് തുക നേടി ഇതോടകം തന്നെ പതിമൂന്നു കോടിയോളം നേടിക്കഴിഞ്ഞു.
പുലിമുരുകനു ശേഷം കമ്പ്ലീറ്റ് ആക്ടര് മോഹന്ലാല് വീണ്ടും കേരളക്കരയാകെ ഇളക്കിമറിക്കുകയാണ്. കാത്തിരിക്കാം വില്ലന് എന്ന ബിഗ് ബജറ്റ് ക്രൈം ത്രില്ലര് കേരളം കീഴടക്കുന്ന കാഴ്ച കാണാന്..
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.