റിലീസ് ചെയ്യാനിനിയും അഞ്ചു ദിവസത്തോളം ബാക്കി നിൽക്കെ മോഹൻലാൽ ചിത്രം വില്ലൻ ഒരു തിരമാല പോലെ കേരളമാകെ ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 7 എന്ന തീയതി മലയാളത്തിൽ പുലി മുരുകൻ ഡേ ആയിരുന്നെങ്കിൽ ഈ വർഷം ഒക്ടോബർ 27 മലയാളികൾക്ക് വില്ലൻ ഡേ ആയി മാറി കഴിഞ്ഞു.
ഇന്നലെ മുതൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മണിക്കൂറുകൾക്കു ഉള്ളിൽ തന്നെ ഹൌസ് ഫുൾ ഷോകൾ ആണ് ഓൺലൈൻ ബുക്കിങ്ങിലൂടെ ലഭിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലെക്സ്, എടപ്പാൾ ഗോവിന്ദ സിനിമാസ് എന്നിവിടങ്ങളിലൊക്കെയുള്ള രാത്രിയിലെ ഷോസ് വരെ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. ഒരുപാട് സ്ഥലങ്ങളിൽ ഇന്നും നാളെയുമായി പ്രധാനപ്പെട്ട എല്ലാ ഷോകളും സോൾഡ് ഔട്ട് ആകും. കാരണം ഇപ്പോഴേ മേജർ ഷോസ് എല്ലാം ഫാസ്റ്റ് ഫില്ലിംഗ് ആണ്. അതോടൊപ്പം ഫാൻ ഷോസിന്റെ എണ്ണം 150 പിന്നിട്ടു കഴിഞ്ഞു.
150 ഫാൻ ഷോസ് മലയാളത്തിലെ പുതിയ ചരിത്രമാണ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും കൂടുതൽ ഫാൻ ഷോസ് ഇത് വരെ പുലി മുരുകന് ലഭിച്ച 125 ഫാൻ ഷോസ് ആയിരുന്നു. ആ റെക്കോർഡ് പുഷ്പം പോലെയാണ് വെറും രണ്ടാഴ്ച സമയം കൊണ്ട് വില്ലൻ തകർത്തത്. വിജയ് ചിത്രം മെർസലിന് ഇതിൽ കൂടുതൽ ഫാൻ ഷോ ഉണ്ടായിരുന്നു . വില്ലന് മുന്നൂറോളം സ്‌ക്രീനുകളും ലഭിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. തമിഴ് നടൻ വിശാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. 13 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നടത്തിയ ഈ ചിത്രം നിർമ്മിച്ചത് 20 കോടി രൂപ ചെലവിട്ടാണ്. ഒരു ഇമോഷണൽ ത്രില്ലർ ആയി എടുത്തിരിക്കുന്ന വില്ലനിൽ മഞ്ജു വാര്യർ, രാശി ഖന്ന, ഹൻസിക, ശ്രീകാന്ത്, ചെമ്പൻ വിനോദ്, സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗീസ് എന്നിവരുമുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.