കഴിഞ്ഞ ദിവസം ആണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകൻ ആയി അഭിനയിക്കുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലറിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്, കഴിഞ്ഞ വർഷം ഒപ്പം എന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ടീം ഫോർ മ്യൂസിക്സ് ആണ്.
മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾക്കൊപ്പം ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. പതിവ് പോലെ തന്നെ ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം മോഹൻലാൽ തന്നെയായിരുന്നു. കനത്ത താടിയും വെച്, ചെറുതായി പിരിച്ചുയർത്തിയ മീശയുമായി ഒടിയൻ ലുക്കിൽ ആയിരുന്നു മോഹൻലാലിൻറെ റോയൽ എൻട്രി .
മെറൂൺ കളർ ഷർട്ടും ബ്ലാക്ക് ആൻഡ് ഗ്രേ കളർ ജീൻസും ധരിച്ചെത്തിയ മോഹൻലാൽ തന്റെ അപാരമായ ഗാംഭീര്യം കൊണ്ട് ചടങ്ങിന്റെ ശ്രദ്ധാ കേന്ദ്രം ആയി.
വില്ലനിലെ നായിക ആയ മഞ്ജു വാര്യർ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ , സിദ്ദിഖ് , ടീം ഫോർ മ്യൂസിക്സ് , സംവിധായക ജോഷി എന്നിവരൊക്കെ ചടങ്ങിന് സംബന്ധിച്ചിരുന്നു.
മോഹൻലാലിന് പുറമെ തമിഴ് നടൻ വിശാൽ, ഹൻസിക, ശ്രീകാന്ത്, രാശി ഖന്ന , ചെമ്പൻ വിനോദ്, രഞ്ജി പണിക്കർ, സിദ്ദിഖ്, അജു വർഗീസ് എന്നിവർ കൂടി താര നിരയുടെ ഭാഗമായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.
റിലീസിന് മുൻപേ ഏറ്റവും വലിയ സാറ്റലൈറ്റ് തുക നേടിയതിന്റെയും മ്യൂസിക് റൈറ്സ് നേടിയതിൻെറയും ഹിന്ദി ഡബ്ബിങ് റൈറ്സ് നേടിയതിന്റെയും ഒക്കെ മലയാള സിനിമയിലെ റെക്കോർഡ് ഇപ്പോൾ വില്ലന്റെ പേരിലാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.