ധ്രുവ നച്ചത്തിരം വിനായകന്റെ കരിയർ ബെസ്റ്റ് ചിത്രം; വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോൻ
സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ധ്രുവ നച്ചത്തിരം നവംബർ 24 ന് ആഗോള റിലീസായി എത്തുകയാണ്. ചിയാൻ വിക്രം നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് സ്പൈ ത്രില്ലറിൽ മലയാളി താരം വിനായകനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇതിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. വിനായകൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ഈ ചിത്രത്തിലേത് എന്നാണ് ഗൗതം വാസുദേവ് മേനോൻ പറയുന്നത്. വിനായകന്റെ ഡയലോഗുകളും സ്വാഗും ധ്രുവ നച്ചത്തിരത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നും ചിത്രം കാണുമ്പോൾ പ്രേക്ഷകർക്ക് അത് മനസ്സിലാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിനായകൻ എന്ന നടനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു.
കഥാപാത്രത്തിന്റെ സ്റ്റൈൽ, കഥാപാത്രം ധരിക്കുന്ന വേഷം, എന്തു മൂഡ് ആണ് അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് എന്നതൊക്കെ അറിഞ്ഞാൽ മാത്രം അഭിനയിക്കുന്ന ഒരു നടനാണ് വിനായകൻ എന്നും അദ്ദേഹത്തെ ഡീൽ ചെയ്യുന്നത് അത്ര ശ്രദ്ധയോടെ വേണമെന്നും ഗൗതം മേനോൻ കൂട്ടിച്ചേർക്കുന്നു. വിക്രമും വിനായകനും പരസ്പരം ചർച്ച ചെയ്താണ് അഭിനയിച്ചത് എന്നും വിനായകന്റെ പ്രകടനം തന്നെ ഓവർ ഷാഡോ ചെയ്യുമോയെന്ന് വിക്രം ഭയപ്പെട്ടിരുന്നില്ല എന്നും സംവിധായകൻ വെളിപ്പെടുത്തി. പലപ്പോഴും സെറ്റിൽ വിനായകന് മേക്കപ്പ് ചെയ്ത് കൊടുത്തത് പോലും വിക്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ആവുമെന്ന ആത്മവിശ്വാസവും ഗൗതം മേനോൻ പ്രകടിപ്പിക്കുന്നു. ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോൻ ചിത്രത്തെ കുറിച്ചും വിനായകനെ കുറിച്ചും മനസ്സ് തുറന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.