അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം വിക്രം വേദ മികച്ച വിജയം ആണ് ഇപ്പോൾ പ്രദർശന ശാലകളിൽ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയും മാധവനും നായകന്മാരായി എത്തിയ ഈ ചിത്രം ഇരട്ട സംവിധായകരായ പുഷ്കർ-ഗായത്രി ആണ് എഴുതി സംവിധാനം ചെയ്തത് .ഒരു ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം വിജയ് സേതുപതിയുടെയും മാധവന്റെയും മിന്നുന്ന പ്രകടനം കൊണ്ട് ഇതിനോടകം വമ്പിച്ച ജനപ്രിയത നേടി കഴിഞ്ഞു. പുഷ്കർ- ഗായത്രി ടീമിന്റെ തിരക്കഥയും സംവിധാനവും അഭിനന്ദനം നേടുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്ന ഒരു വാർത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നുണ്ട് എന്നതാണ്. ഇതിനെ കുറിച്ച് ഈ ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ ഇപ്പോൾ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
തിയേറ്റർ സമരം മൂലം അല്പമൊന്നു തളർന്ന തമിഴ് സിനിമയെ പിടിച്ചു കയറ്റുന്ന വിജയമാണ് ഈ ചിത്രം നേടുന്നത്. വൈ നോട്ട് ഫിലിമ്സിന്റെ ബാനറിൽ ശശികാന്ത് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിക്രം വേദയുടെ രണ്ടാം ഭാഗം സംഭവിക്കും എന്ന് തന്നെയാണ് നിർമ്മാതാവ് ശശികാന്ത് ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ ചിത്രത്തിന്റെ തെലുങ്കു, ഹിന്ദി റീമേക്കുകളും ഉണ്ടാകുമെന്നും അതും തങ്ങൾ തന്നെയാവും നിർമ്മിക്കുക എന്നും ശശികാന്ത് അറിയിച്ചു. റിലീസ് ചെയ്ത ആദ്യ വാരത്തിൽ നിന്ന് മാത്രം 25 കോടിക്ക് മുകളിൽ ആണ് വിക്രം വേദ കളക്ഷൻ നേടിയത്. രണ്ടാം ഭാഗത്തിന് സാധ്യതയുള്ള രീതിയിലാണ് വിക്രം വേദയുടെ ക്ലൈമാക്സ് എന്നതും പ്രതീക്ഷ തരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.