ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ പുതിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് ആഗോള റിലീസ് ആയി എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസിനെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ്. ലോക പ്രശസ്ത ഫിലിം ഫെസ്റ്റിവൽ ആയ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചെയ്യുക. അതോടൊപ്പം തന്നെ ഈ ചിത്രത്തിന്റെ എൻ എഫ് ട്ടികൾ കൂടെ അവിടെ വെച്ച് ലോഞ്ച് ചെയ്യും. മെറ്റാ വേർസ്, ലോട്ടസ് മെറ്റാ എന്റർടൈൻമെന്റ് എന്നിവരുമായി കൂടി ചേർന്നാണ് ഇത് നടത്തുക എന്ന് കമൽ ഹാസന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ രാജ് കമൽ ഇന്റർനാഷണൽ അറിയിച്ചു. മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, ശിവാനി നാരായണൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.
കമൽ ഹാസൻ തന്നെ, തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. സതീഷ് കലാസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് സാൻഡി ആണ്. അന്പറിവ് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ. റെഡ് ജയന്റ് പിക്ചേഴ്സ് ആണ് ഈ ചിത്രം തമിഴ് നാട്ടിൽ വിതരണം ചെയ്യുക. അമിതാബ് ബച്ചനും ഇതിൽ ഒരു അതിഥി വേഷത്തിൽ എത്തും എന്ന് സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.