ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി കുതിപ്പ് തുടരുകയാണ്. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വയലൻസ് ഉള്ള ചിത്രമായി ആണ് മാർക്കോ ഒരുക്കിയിരിക്കുന്നത്.
ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അത് കൊണ്ട് തന്നെ രണ്ടാം ഭാഗം എന്ന് വരുമെന്നും അതിൽ ആരൊക്കെയാണ് ഉണ്ണി മുകുന്ദനൊപ്പം പുതിയ താരങ്ങളായി ഉണ്ടാവുക എന്നതുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചര്ച്ച. ഇപ്പോഴിതാ, തമിഴ് സൂപ്പർതാരം ചിയാൻ വിക്രം മാർക്കോ രണ്ടാം ഭാഗത്തിൽ വില്ലനായെത്തുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
രണ്ടാം ഭാഗത്തിന്റെ ഏകദേശ രൂപം സംവിധായകന്റെ മനസിലുണ്ടെന്നും ആദ്യ ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന തിരക്കഥ തയ്യാറായതിന് ശേഷം മാത്രമേ രണ്ടാം ഭാഗം ആരംഭിക്കൂ എന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് രണ്ടാം ഭാഗത്തിൽ വിക്രം വില്ലനാവും എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നിലവിൽ ഈ വാർത്തകളിൽ സത്യമില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും വേഷമിട്ട മാർക്കോ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയാണ് കുതിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം പത്ത് കോടി രൂപ കളക്ഷൻ പിന്നിട്ടു. കേരളത്തിൽ നിന്ന് മാത്രം നാല്പത് കോടി രൂപ ഗ്രോസ് പിന്നിട്ട ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.