തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിയാൻ വിക്രം മലയാളികളുടേയും പ്രീയപ്പെട്ട നടന്മാരിൽ ഒരാളാണ്. കേരളത്തിന്റെ മരുമകൻ കൂടിയായ വിക്രം തന്റെ തുടക്കത്തിൽ നായകനായും സഹനടനായും ഒരുപിടി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അതിനു ശേഷമാണു വിക്രം തമിഴിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു തുടങ്ങിയതും പിന്നീട് ദേശീയ പുരസ്‍കാരം ഉൾപ്പെടെ നേടി തമിഴിലെ സൂപ്പർ താരമായി മാറിയതും. സിനിമയോടുള്ള ഈ നടന്റെ പാഷനും സിനിമയ്ക്കു വേണ്ടി, കഥാപാത്രങ്ങളുടെ പൂർണ്ണതക്കു വേണ്ടി എടുക്കുന്ന പരിശ്രമങ്ങളും വളരെ വലുതാണ്. ആ കഠിനമായ അധ്വാനമാണ് വിക്രമിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഒരിക്കൽ ഒരപകടം പറ്റി നടക്കാൻ കഴിയാതെ കട്ടിലിൽ മാത്രം ഒതുങ്ങി പോയിരുന്നു വിക്രം. അവിടെ നിന്ന് വീണ്ടും സ്വന്തം കാലിൽ നിന്ന് സിനിമയിലെത്തി വിജയം വരിച്ച അപാരമായ ഇച്ഛാ ശ്കതിയുടെ കഥ കൂടി പറയാനുണ്ട് വിക്രമിന്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ഇവിടം വരെയെത്തിയ വിക്രം ജീവിതത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ സമയം ഏതാണെന്നു വെളിപ്പെടുത്തുകയാണ്. പ്രശസ്ത മാധ്യമ പ്രവത്തകനായ ശ്രീകണ്ഠൻ നായർക്ക് നൽകിയ അഭിമുഖത്തിലാണ് വിക്രം അത് തുറന്നു പറയുന്നത്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടും നിരാശയും പ്രതിസന്ധിയും അനുഭവപ്പെട്ട സമയം ഏതായിരുന്നു എന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ ചോദ്യം. അപകടം പറ്റി കിടന്ന സമയത്താണോ അത് തോന്നിയത് എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ആ സമയത്തു വലിയ ബുദ്ധിമുട്ടു തോന്നിയിരുന്നു എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ വിഷമവും നിരാശയുമൊക്കെ തോന്നിയത് സേതു എന്ന ചിത്രം റിലീസ് ചെയ്യാൻ വൈകിയപ്പോൾ ആണെന്ന് വിക്രം പറയുന്നു. വിക്രമിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് സേതു. എന്നാൽ സിനിമ പൂർത്തിയായി മൂന്നു വർഷത്തോളം കഴിഞ്ഞാണ് അത് തീയേറ്ററുകളിൽ എത്തിയത്. മികച്ച ചിത്രമായിരുന്നിട്ടു കൂടി സേതുവിന് വിതരണക്കാരെ ലഭിച്ചില്ല. തമിഴിലെ വലിയ വലയ വിതരണക്കാരും മറ്റു പ്രവർത്തകരുമൊക്കെ വന്നു സിനിമ കാണുകയും, ഒരുപാട് അഭിനന്ദിക്കുകയും ചെയ്യും. സംവിധായകനും തനിക്കും അവാർഡുകൾ ലഭിക്കുമെന്നും ഗംഭീര ചിത്രമാണെന്ന് പറയുകയും ചെയ്യും. പക്ഷെ ചിത്രം വിതരണം ചെയ്യാൻ മാത്രം ആരും തയ്യാറായില്ല. ആ കാലഘട്ടത്തിൽ താൻ വിഷമിച്ച പോലെ ജീവിതത്തിൽ വേറെയൊരു ഘട്ടത്തലും വിഷമിച്ചിട്ടില്ല എന്നാണ് വിക്രം വെളിപ്പെടുത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.