[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കോബ്രക്ക് ശേഷം വീണ്ടുമൊന്നിക്കാൻ വിക്രം- അജയ് ജ്ഞാനമുത്തു ടീം..!

തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിലൊന്നാണ് കോബ്ര. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മാത്രമല്ല ഇതിനോടകം പുറത്തു വന്ന, ഇതിലെ രണ്ടു ഗാനങ്ങൾ സൂപ്പർ ഹിറ്റുകളുമാണ്. ഇപ്പോൾ വരുന്ന പുതിയ വാർത്തകൾ പറയുന്നത്, കോബ്രക്ക് ശേഷം വിക്രം- അജയ് ജ്ഞാനമുത്തു ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണെന്നാണ്. പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് വിക്രം ഇനി അഭിനയിക്കാൻ പോകുന്നത്. അത് കഴിഞ്ഞാലുടൻ തന്നെ അജയ് ജ്ഞാനമുത്തു ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലദ്ദേഹം അഭിനയിച്ചു തുടങ്ങുമെന്നാണ് സൂചന. പാ രഞ്ജിത്ത് ഒരുക്കുന്നത് ചിയാൻ വിക്രത്തിന്റെ കരിയറിലെ അറുപത്തിയൊന്നാമത്തെ ചിത്രമാണ്.

ഒട്ടേറെ ഗെറ്റപ്പുകളിലാണ് കോബ്രയിൽ വിക്രമെത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിൽ കെജിഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്‌ ഭുവൻ ശ്രീനിവാസൻ, സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ എന്നിവരാണ്. ഇതിനു മുൻപ് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആള് കൂടിയാണ് അജയ് ജ്ഞാനമുത്തു.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

6 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.