തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിലൊന്നാണ് കോബ്ര. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മാത്രമല്ല ഇതിനോടകം പുറത്തു വന്ന, ഇതിലെ രണ്ടു ഗാനങ്ങൾ സൂപ്പർ ഹിറ്റുകളുമാണ്. ഇപ്പോൾ വരുന്ന പുതിയ വാർത്തകൾ പറയുന്നത്, കോബ്രക്ക് ശേഷം വിക്രം- അജയ് ജ്ഞാനമുത്തു ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോവുകയാണെന്നാണ്. പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് വിക്രം ഇനി അഭിനയിക്കാൻ പോകുന്നത്. അത് കഴിഞ്ഞാലുടൻ തന്നെ അജയ് ജ്ഞാനമുത്തു ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലദ്ദേഹം അഭിനയിച്ചു തുടങ്ങുമെന്നാണ് സൂചന. പാ രഞ്ജിത്ത് ഒരുക്കുന്നത് ചിയാൻ വിക്രത്തിന്റെ കരിയറിലെ അറുപത്തിയൊന്നാമത്തെ ചിത്രമാണ്.
ഒട്ടേറെ ഗെറ്റപ്പുകളിലാണ് കോബ്രയിൽ വിക്രമെത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിൽ കെജിഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ, മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഭുവൻ ശ്രീനിവാസൻ, സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ എന്നിവരാണ്. ഇതിനു മുൻപ് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആള് കൂടിയാണ് അജയ് ജ്ഞാനമുത്തു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.