തമിഴകത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഒട്ടേറെ ഗെറ്റപ്പുകളിൽ വിക്രമെത്തുന്നു ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. ഇതിലെ ഗാനങ്ങളും ഇതിനോടകം പുറത്തുവന്ന ഇതിന്റെ ടീസറും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. വരുന്ന ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും അഭിനയിക്കുന്നുണ്ട്. സംഗീത മാന്ത്രികൻ എ. ആർ. റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഹരീഷ് കണ്ണൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഭുവൻ ശ്രീനിവാസൻ എന്നിവരാണ്. പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും വിക്രം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലമാണ് രണ്ടു വർഷം മുൻപ് ആരംഭിച്ച ഈ ചിത്രത്തിന്റെ റിലീസ് നീണ്ടു പോയത്. ആർ. അജയ് ജ്ഞാനമുത്തു ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിലും വിക്രമാണ് നായകനെന്ന് വാർത്തകൾ വരുന്നുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.