തമിഴകത്തിന്റെ ചിയാൻ വിക്രം കേരളത്തിൽ ഏറെ ആരാധകർ ഉള്ള താരമാണ്. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയാണ് വിക്രം പിന്നീട് തമിഴിൽ എത്തി സൂപ്പർ താരമായത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചിട്ടുള്ള വിക്രം എന്നാൽ മറ്റൊരു സൂപ്പർ താരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. എന്നാൽ വിക്രമും വിക്രമിന്റെ ഭാര്യയും കടുത്ത മോഹൻലാൽ ആരാധകരാണ്. മലയാളിയായ വിക്രമിന്റെ ഭാര്യ പറയുന്നത് ഒരു സൈഡിൽ നിന്ന് നോക്കുമ്പോൾ മോഹൻലാലിന്റെ ഒരു ഛായ ഉള്ളത് കൊണ്ട് കൂടിയാണ് താൻ വിക്രമിനെ ഇഷ്ടപ്പെട്ടത് എന്നാണ്. വിക്രം തന്നെയാണ് ഇത് പൊതു വേദിയിൽ തുറന്നു പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഭാര്യ തന്നോട് പറഞ്ഞ വേറെ ഒരു അഭിപ്രായവും വിക്രം തുറന്നു പറയുകയാണ്.
വിക്രമിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഷങ്കർ ഒരുക്കിയ അന്യൻ എന്ന ചിത്രം. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നുകൂടിയാണ് അന്യനിൽ വിക്രം കാഴ്ച വെച്ചത്. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഉള്ള ഒരു കഥാപാത്രം ആയാണ് വിക്രം അതിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിക്രമിന്റെ ഭാര്യ വിക്രത്തോട് അന്യൻ കണ്ടതിനു ശേഷം പറഞ്ഞത് ആ കഥാപാത്രം ചെയ്തത് ലാലേട്ടൻ ആയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ എന്നാണ്. വിക്രമിന്റെ വാക്കുകൾ ഇപ്രകാരം, “എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായി ചെയ്തു. എന്നിട്ടും ഭാര്യ പറഞ്ഞു ‘ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ’ എന്ന്.”.
ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹം ഉണ്ടെന്നും അധികം വൈകാതെ തന്നെ അത് സംഭവിക്കും എന്നാണ് പ്രതീക്ഷ എന്നും വിക്രം പറയുന്നു. മകൻ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വർമ്മ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണു വിക്രം മകനൊപ്പം കേരളത്തിൽ എത്തിയത്. ധ്രുവ് പറയുന്നത് താൻ ദുൽഖർ സൽമാൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഫാൻ ആണെന്നാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.