ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കുറച്ചു നാൾ മുൻപാണ് ഇതിന്റെ ഷൂട്ടിംഗ് തീർന്നത്. ഇപ്പോഴിതാ, ഇതിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർച്ച് പതിനാലിന് രാവിലെ ഏഴു മണിക്ക് ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കും എന്ന വിവരമാണ് ഇപ്പോൾ അവർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യാവസാനം ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ഒന്നാണ് വിക്രം എന്ന സൂചനയാണ് ഇവർ നേരത്തെ പുറത്തു വിട്ട ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണിത്.
കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കുറച്ചു നാൾ മുന്നേ പുറത്തു വിട്ട ഇതിന്റെ പാക്കപ്പ് വീഡിയോയിൽ ഫഹദ് ഫാസിലിനെ ആണ് ആരാധകർക്ക് കാണാൻ സാധിച്ചത്. ഇവരെ കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. മലയാളിയായ ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.