ചിയാൻ വിക്രം നായകനായി എത്തിയ കടരം കൊണ്ടാൻ എന്ന ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. രാജേഷ് എം സിൽവ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലെർ നിർമ്മിച്ചത് ഉലക നായകൻ കമല ഹാസൻ ആണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ശനിയാഴ്ച വിക്രം കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം എം ഓ ടി മാളിൽ ആണ് വിക്രം എത്തിയത്. തമിഴകത്തിന്റെ ചിയാൻ വിക്രമിന് ഉജ്ജ്വല സ്വീകരണമാണ് മലയാള സിനിമാ പ്രേമികളും ആരാധകരും അവിടെ വെച്ച് നൽകിയത്. ഇപ്പോഴിതാ വിക്രമിനെ കുറിച്ച് വിനീത് എന്ന ഒരു മലയാള സിനിമാ പ്രേമി എഴുതിയ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നതു. വിക്രം വളരെ സിമ്പിൾ ആയ മനുഷ്യനെന്നല്ല പറയേണ്ടത് എന്നും അതുക്കും മേലെയാണ് ഈ മനുഷ്യൻ എന്നുമാണ് വിനീത് പറയുന്നത്.
വിക്രമിനെ യാദൃശ്ചികമായി കണ്ടു മുട്ടിയത് ഒത്തിരി സന്തോഷം നൽകിയെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് തന്റെ ഫേസ്ബുക് കുറിപ്പ് ആരംഭിക്കുന്നത്. പി എസ് സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരത്തെ ഒരു ട്രാഫിക് സിഗ്നലിൽ വെച്ചാണ് ബി എം ഡബ്ള്യു കാറിൽ വിക്രമിനെ കാണാൻ സാധിച്ചത് എന്നും താൻ കാറിന്റെ ഗ്ലാസിൽ പതിയെ തട്ടിയപ്പോൾ തന്നെ വിക്രം ഗ്ലാസ് ഓപ്പൺ ചെയ്തു സംസാരിച്ചു എന്നും വിനീത് പറയുന്നു. മരണ മാസ്സ് ലുക്കിൽ ഉള്ള വിക്രമിനെ കണ്ടപ്പോൾ തന്നെ വിനീത് പറഞ്ഞത് ” അണ്ണാ നീങ്ക ഉയിർ ലവ് യു ” എന്നാണ്. അതിനു വിക്രം നൽകിയ മറുപടി ഇങ്ങനെ, “താങ്ക്സ് തമ്പി, ഉൻ ഉയിർ ഉൻ പിന്നാടി ഇരിക്കെ, അവളെ പക്കത്തില് വെച്ച് എനക്ക് ഫ്ലയിങ് കിസ് കൊടുക്കറെ.. മീ ടൂ ലവ് യു ബ്രോ “. അതിനു ശേഷം സെൽഫി എടുക്കാൻ വിനീത് ശ്രമിച്ചപ്പോൾ, വിക്രം തന്നെ ആ ഫോൺ വാങ്ങി സെൽഫി എടുത്തു നൽകുകയായിരുന്നു എന്നും ഈ ആരാധകൻ പറയുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.