മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ ഇന്ന് അമ്പത്തിയെട്ടാം വയസ്സിന്റെ നിറവിലാണ്. മലയാളത്തിലെ ഏറ്റവും വലിയ നടന്റെ പിറന്നാൾ ആഘോഷമാക്കി തീർക്കുകയാണ് ആരാധകരും പ്രേക്ഷകരും ഇതിനോടകം. ഫാൻസ് ഷോയും മറ്റ് കാരുണ്യ പ്രവർത്തനങ്ങളുമായി ആരാധകർ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സിനിമാ താരങ്ങളും. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പോസ്റ്റുകളാണ് ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. മോഹൻലാലിന് ആശംസകളുമായി മലയാളത്തിൽ നിന്ന് മാത്രമല്ല ബോളീവുഡിൽ നിന്നും കൊളീവുഡിൽ നിന്നും വരെ വമ്പൻ താരങ്ങൾ എത്തി.
മോഹൻലാലിന് ആശംസകൾ നേർന്ന് ബോളീവുഡിൽ നിന്നും എത്തിയത് ഹൃതിക് റോഷൻ ആയിരുന്നു. മോഹൻലാൽ സാറിന് പിറന്നാൾ ആശംസകൾ എന്ന വാക്കുകൾ ആയിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഹൃതിക് റോഷനൊപ്പം അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും കമ്പനി എന്ന ഒറ്റ ചിത്രം മതിയാവും മോഹൻലാൽ എന്ന നടനെ ബോളീവുഡ് സിനിമാ ലോകത്തിന് എന്നും ഓർക്കുവാൻ. തെലുങ്കിൽ നിന്നും മോഹൻലാലിന് പിറന്നാൾ ആശംസകളുമായി എത്തിയത് പ്രിയ താരം ജൂനിയർ എൻ. ടി. ആർ ആയിരുന്നു. 2016ൽ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രം ജനതാ ഗാരേജ് വമ്പൻ വിജയമാണ് തെലുങ്ക് ബോക്സ്ഓഫീസിൽ തീർത്തത്. ചിത്രത്തിലൂടെ മോഹൻലാലിന് തെലുങ്ക് സിനിമയിൽ ഏറെ ആരാധകരും ഉണ്ടായി. മലയാളത്തിൽ നിന്നും വളർന്ന് തമിഴിലെ ഇപ്പോഴത്തെ സൂപ്പർ താരമായ വിക്രമാണ് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയ പ്രധാന തമിഴ് താരം. മോഹൻലാലിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് വിക്രം ഫേസ്ബുക്കിലൂടെ എത്തിയത്. അങ്ങനെ ഇന്ത്യൻ സിനിമാ ലോകം മുഴുവനും ഒരു മലയാള താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ആവേശമുണർത്തുന്ന മനോഹര കാഴ്ചയാണ് ഇന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.