പ്രശസ്ത മലയാള താരം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്നാ താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. സന്തോഷ് ടി കുരുവിളക്കൊപ്പം ചേർന്ന് ഉദയ പിക്ചേഴ്സ്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായാണെത്തുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടിയായ ഗായത്രി ശങ്കറാണ്. ഈ അടുത്തിടെ റിലീസ് ചെയ്തു മെഗാ വിജയം നേടിയ കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ, ഫഹദ് ഫാസിലിന്റെ നായികയായഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് ഗായത്രി ശങ്കർ. ഇതിലെ പ്രകടനത്തിന് വലിയ പ്രശംസയാണ് ഈ നടി നേടിയെടുത്തത്. ഇപ്പോഴിതാ, ഗായത്രി ശങ്കറിന് അഭിനന്ദനങ്ങൾ നൽകി കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
അതോടൊപ്പം ഈ ചിത്രത്തിലെ ഗായത്രി ശങ്കറിന്റെ ലുക്ക് പുറത്തു വിട്ട് കൊണ്ടുള്ള പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാ കഥാപാത്രമായാണ് ഇതിൽ കുഞ്ചാക്കോ ബോബനഭിനയിച്ചിരിക്കുന്നത്. ഹിന്ദി ചിത്രം ഷെർണിക്ക് ക്യാമറ ചലിപ്പിച്ച രാകേഷ് ഹരിദാസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് കണ്ണോത്, ഇതിനു സംഗീതമൊരുക്കുന്നത് ഡോൺ വിൻസെന്റ് എന്നിവരാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം കാസർഗോഡാണ് പ്രധാനമായും ഷൂട്ട് ചെയ്തത്. ഒറ്റ്, നീല വെളിച്ചം, അറിയിപ്പ്, എന്താടാ സജീ, പകലും പാതിരാവും, പദ്മിനി, ആറാം പാതിരാ, ഗർ, മറിയം ടൈലേഴ്സ് എന്നിവയൊക്കെയാണ് ഇത് കൂടാതെ കുഞ്ചാക്കോ ബോബന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.