മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ, ഏജന്റ് ടീന എന്ന് പേരുള്ള മാസ്സ് കഥാപാത്രം ചെയ്തു കയ്യടി നേടിയ നടി വാസന്തി മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിക്രത്തിനു ശേഷം വാസന്തി അഭിനയിക്കുന്നത് ഈ മമ്മൂട്ടി ചിത്രത്തിലാണ്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാരാണുള്ളത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കുന്നത്, ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ഈ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ, ലൊക്കേഷൻ വീഡിയോ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.