തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ വർഷങ്ങൾക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നിരിക്കുകയാണ്. 2017 ഇൽ റിലീസ് ചെയ്ത തെലുങ്കു ചിത്രമായ ബാഹുബലി 2 ആണ് ഇത്രയും വർഷമായി തമിഴ് നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമെന്ന പദവി അലങ്കരിച്ചിരുന്നത്. അതിനു ശേഷം രജനികാന്ത്, വിജയ്, അജിത് ചിത്രങ്ങൾ വന്ന് സൂപ്പർ വിജയം നേടിയെങ്കിലും തമിഴ് നാട്ടിൽ ബാഹുബലി 2 സൃഷ്‌ടിച്ച കളക്ഷൻ മാർക്ക് മറികടക്കാൻ സാധിച്ചിരുന്നില്ല. 150 കോടിക്ക് മുകളിലാണ് ബാഹുബലി 2 തമിഴ്‌നാട്ടിൽ നിന്നും നേടിയ ഗ്രോസ്. എന്നാൽ ഇപ്പോഴിതാ, അഞ്ചു വർഷത്തെ ബാഹുബലി 2 ഭരണത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒരു തമിഴ് ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ വിക്രമാണ് ഇന്ന് മുതൽ തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രം. ബാഹുബലി 2 റെ ഗ്രോസ് ഇന്നലെയോടെ വിക്രം മറികടന്നു.
ആഗോള ഗ്രോസ്സായി 350 കോടിയും മറികടന്ന ഈ ചിത്രം തമിഴിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള കളക്ഷൻ നേടിയ ചിത്രവുമായി മാറി. 600 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ രജനികാന്ത് ചിത്രം എന്തിരൻ 2 ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. എന്നാൽ ഇൻഡസ്ട്രി ഹിറ്റ് നോക്കുന്നത് ഡൊമസ്റ്റിക് സ്റ്റേറ്റ് കളക്ഷൻ വെച്ചാണെന്നത് കൊണ്ട് വിക്രമാണ് ഇപ്പോൾ തമിഴിലെ ഏറ്റവും വലിയ ഹിറ്റായി പരിഗണിക്കപ്പെടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും കമൽ ഹാസനാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.