മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് സച്ചി രചിച്ച് സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും. ദേശീയ പുരസ്കാരങ്ങളിലും തിളങ്ങിയ ഈ ചിത്രത്തിനെ റീലിസിന് ശേഷമാണു സച്ചി അന്തരിച്ചത്. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌ത ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും ഒരുങ്ങിയിരുന്നു. അതുപോലെ ഇതിന്റെ ഹിന്ദി പതിപ്പും ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം ഈ ചിത്രത്തിന്റെ തമിഴ് റീമേക്കിനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. തമിഴിലെ സൂപ്പർ താരമായ വിക്രമും, പ്രശസ്ത നടനും സംവിധായകനുമായ മാധവനുമാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അയ്യപ്പൻ നായരുടെ കഥാപാത്രമായി വിക്രമും കോശി കുര്യനെന്ന കഥാപാത്രമായി മാധവനുമാണ് എത്തുക.
മലയാളത്തിൽ അയ്യപ്പൻ നായരായി ബിജു മേനോൻ എത്തിയപ്പോൾ, കോശി ആയാണ് പൃഥ്വിരാജ് എത്തിയത്. പ്രശസ്ത സംവിധായകൻ രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ അനിൽ നെടുമങ്ങാട്, രഞ്ജിത്, അനു മോഹൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു. അയ്യപ്പനും കോശിയും തമിഴ് റീമേക്കിന്റെ വിവരങ്ങൾ ഇന്ത്യ ഗ്ലിറ്റ്‌സ് ആണ് പുറത്ത് വിട്ടത്. ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആരാണെന്നും, ഇതിന്റെ നിർമ്മാതാവ് ആരാണെന്നുമുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ പാ രഞ്ജിത് ഒരുക്കുന്ന തങ്കലാൻ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ചിയാൻ വിക്രം. ഹിന്ദി, തമിഴ് ഭാഷകളിലെ വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന മാധവൻ ആദ്യമായി സംവിധാനം ചെയ്‌ത റോക്കട്രി ദി നമ്പി എഫ്ഫക്റ്റ് എന്ന ചിത്രം ഈ വർഷമാണ് റിലീസ് ചെയ്തത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്‌ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.