ചെക്ക ചിവന്ത വാനം എന്ന മൾട്ടിസ്റ്റാർ ഹിറ്റിനു ശേഷം മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുങ്ങുന്നത് മറ്റൊരു ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം കൂടി ഒരുക്കാൻ ആണ്. മണി രത്‌നത്തിന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണത്. ഒരുപാട് വർഷങ്ങളായി അദ്ദേഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഈ സ്വപ്നം ഉടൻ യാഥാർഥ്യം ആവാൻ പോവുകയാണ് എന്നാണ് സൂചന. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കാൻ പോകുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് എന്നും മണി രത്‌നത്തിന്റെ മദ്രാസ് ടാകീസും ഇതിന്റെ നിർമ്മാണത്തിൽ സഹകരിക്കും എന്നും വാർത്തകൾ ഉണ്ട്.
ചിയാൻ വിക്രം, ജയം രവി, അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, കീർത്തി സുരേഷ്, മോഹൻ ബാബു എന്നിവരെയാണ് മണി രത്‌നം ഈ ചിത്രത്തിൽ അണിനിരത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഇത് രണ്ടു ഭാഗങ്ങൾ ഉള്ള സിനിമയാക്കി എടുക്കാൻ ആണ് പ്ലാൻ. തമിഴിന് പുറമെ തെലുങ്കു , ഹിന്ദി ഭാഷകളിലും ഒരേ സമയം ചിത്രം ഒരുക്കാനുള്ള പ്ലാനിൽ ആണ് മണി രത്‌നം. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ വരും എന്നാണ് പ്രതീക്ഷ. വരുന്ന സെപ്റ്റംബർ മാസത്തോടെ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് ആണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത് എന്നാണ് സൂചന.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.