[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പദ്മനാഭന്റെ മണ്ണിനെ ഇളക്കി മറിച്ച് ചെണ്ടമേളവുമായി തകർത്താടി വിക്രമും ഐശ്വര്യ ലക്ഷ്മിയും; വീഡിയോ കാണാം

ഇന്നലെയാണ് പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി ചേർന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾക്ക് ആവേശോജ്വലമായ സ്വീകരണമാണ് അനന്തപുരിയിലെ സിനിമാ പ്രേമികൾ നൽകിയത്. ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, മലയാളി നടി ഐശ്വര്യ ലക്ഷ്മി, സംവിധായകൻ മണി രത്‌നം എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. തമിഴ് കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി എത്തുന്ന ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുമായി സംവദിച്ച അണിയറ പ്രവർത്തകർ അവിടെ ലഭിച്ച സ്വീകരണത്തിലും ഏറെ ആവേശഭരിതരായി.

ചിയാൻ വിക്രം, ഐശ്വര്യ ലക്ഷ്മി എന്നിവർ അവിടെ വന്ന ചെണ്ടമേളക്കാരുടെയൊപ്പം ചേർന്ന് ചെണ്ട കൊട്ടിയും കയ്യടി നേടി. ചെണ്ടമേളക്കാരോടൊപ്പം ചേർന്ന് സൂപ്പർ താരങ്ങളും ചെണ്ട കൊട്ടിയത് ആരാധർക്കും ആവേശമായി മാറി. വിക്രമും ഐശ്വര്യ ലക്ഷ്മിയും ചെണ്ടമേളത്തിനൊപ്പം ചേർന്ന് തകർത്താടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വരുന്ന സെപ്റ്റംബർ മുപ്പതാം തീയതി ആഗോള റിലീസായി എത്തുന്നത്. ഐശ്വര്യ റായ്, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.