ഇന്നലെയാണ് പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കേരളത്തിലെത്തി ചേർന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരങ്ങൾക്ക് ആവേശോജ്വലമായ സ്വീകരണമാണ് അനന്തപുരിയിലെ സിനിമാ പ്രേമികൾ നൽകിയത്. ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, മലയാളി നടി ഐശ്വര്യ ലക്ഷ്മി, സംവിധായകൻ മണി രത്‌നം എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. തമിഴ് കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി എത്തുന്ന ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുമായി സംവദിച്ച അണിയറ പ്രവർത്തകർ അവിടെ ലഭിച്ച സ്വീകരണത്തിലും ഏറെ ആവേശഭരിതരായി.
ചിയാൻ വിക്രം, ഐശ്വര്യ ലക്ഷ്മി എന്നിവർ അവിടെ വന്ന ചെണ്ടമേളക്കാരുടെയൊപ്പം ചേർന്ന് ചെണ്ട കൊട്ടിയും കയ്യടി നേടി. ചെണ്ടമേളക്കാരോടൊപ്പം ചേർന്ന് സൂപ്പർ താരങ്ങളും ചെണ്ട കൊട്ടിയത് ആരാധർക്കും ആവേശമായി മാറി. വിക്രമും ഐശ്വര്യ ലക്ഷ്മിയും ചെണ്ടമേളത്തിനൊപ്പം ചേർന്ന് തകർത്താടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വരുന്ന സെപ്റ്റംബർ മുപ്പതാം തീയതി ആഗോള റിലീസായി എത്തുന്നത്. ഐശ്വര്യ റായ്, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.