ദളപതി വിജയ് നായകനായി ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ബീസ്റ്റ് എന്ന ചിത്രമാണ്. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഘട്ട ജോലികളിൽ ആണ്. വരുന്ന ഏപ്രിൽ മാസം പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലെ ദളപതിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളും ഇതിനോടകം വമ്പൻ ഹിറ്റായി കഴിഞ്ഞു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാള നടൻ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് ദളപതി വിജയ്‌യുടെ അടുത്ത ചിത്രത്തിന്റെ വാർത്തകൾ ആണ്. തമിഴിലും തെലുങ്കിലും ആയി ഒരുക്കുന്ന ഈ ചിത്രം സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ വംശി ആണ് സംവിധാനം ചെയ്യുക. ദിൽ രാജു നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും എന്ന് മാത്രമല്ല, ഈ ചിത്രത്തിന് വേണ്ടി 120 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുക എന്നും വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിരക്കഥ കേട്ട വിജയ് പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് ദിൽ രാജു. കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ താൻ കേട്ട ഏറ്റവും മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് വിജയ് പറഞ്ഞത് എന്ന് ദിൽ രാജു പറയുന്നു. വരുന്ന മാർച്ചിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വംശി ഒരുക്കിയ മഹർഷി എന്ന മഹേഷ് ബാബു ചിത്രം ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയിരുന്നു.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.