അടുത്ത ജനുവരിയിൽ പൊങ്കൽ റിലീസായി വമ്പൻ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ ബോക്സ് ഓഫിസ് യുദ്ധമാണ് ജനുവരി പന്ത്രണ്ടിന് നടക്കാൻ പോകുന്നത്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ആദി പുരുഷ് ആ ദിവസമാണ് റിലീസ് ചെയ്യുക. അഞ്ഞൂറ് കോടി മുതൽ മുടക്കിൽ അഞ്ച് ഭാഷകളിൽ എത്തുന്ന ഈ ചരിത്ര സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട് ആണ്. എന്നാൽ പ്രഭാസിനോടേറ്റു മുട്ടാനായി ഇത്തവണ എത്തുന്നത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രം 2023 ജനുവരി പന്ത്രണ്ടിന് തന്നെ റിലീസ് ഉറപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ വാരിസ് ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളിയാണ്.
ഐമാക്സ് 3ഡി ഫോര്‍മാറ്റിലും റിലീസ് ചെയ്യുന്ന ആദി പുരുഷ് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ വലിയ വിമർശനം ഏറ്റു വാങ്ങിയെങ്കിലും സിനിമ പൂര്ണമാകുമ്പോൾ മികച്ച ദൃശ്യാനുഭവമാകും സമ്മാനിക്കുക എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വിജയ് ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും വേഷമിടുന്നുണ്ട്. പ്രഭാസിനൊപ്പം ആദി പുരുഷ് എന്ന ചിത്രത്തിൽ എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരാണ്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.