2018 Top Hash Tags In India
ദളപതി വിജയ് ഒരിക്കൽ കൂടി തന്റെ സ്റ്റാർ പവർ നമ്മുക്ക് കാണിച്ചു തരികയാണ്. സോഷ്യൽ മീഡിയയിലും തന്റെ പോപ്പുലാരിറ്റി വിജയ് കാണിച്ചു തന്നിരിക്കുകയാണ് ഈ വർഷം. 2018 ലെ ഇന്ത്യയിലെ ടോപ് 10 ഹാഷ് ടാഗുകളിൽ ഒന്നാമത് എത്തിയിരിക്കുന്നത് ദളപതി വിജയ്‌യുടെ സർക്കാർ ഹാഷ് ടാഗ് ആണ്. തല അജിത്തിന്റെ വിശ്വാസം രണ്ടാമത് എത്തിയപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കാലാ ആറാം സ്ഥാനത്തു ആണ്. മഹേഷ് ബാബുവിന്റെ ഭരത് അനേ നെനു ,ജൂനിയർ എൻ ടി ആറിന്റെ അരവിന്ദ സമേത, റാം ചരണിന്റെ രംഗസ്ഥലം എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയപ്പോൾ ബിഗ് ബോസ് തെലുഗ്, മീ ടൂ, വിസിൽ പോഡ് , ഐപിഎൽ 2018 എന്നിവയാണ് ഏഴു, എട്ടു, ഒമ്പതു, പത്തു സ്ഥാനങ്ങളിൽ എത്തിയത്.
എ ആർ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രമായ സർക്കാർ നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയിലും ലോകമെമ്പാടു നിന്നും 250 കോടിയോളം രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയത്. തമിഴ് നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം കാരണമായിരുന്നു. കീർത്തി സുരേഷ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ ആണ് നെഗറ്റീവ് റോളിൽ എത്തിയത്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രം റിലീസിന് മുൻപ് തന്നെ വമ്പൻ ഹൈപ് സൃഷ്ടിച്ചിരുന്നു. വിജയ് ഇനി ചെയ്യാൻ പോകുന്നത് തെരി, മെർസൽ എന്നിവക്ക് ശേഷം ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.