കഴിഞ്ഞ മാസമാണ് ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ്പുത് മരണമടഞ്ഞത്. അതിനു ശേഷം പലപ്പോഴായി സുശാന്തിന്റെ പേര് സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ബോളിവുഡിൽ ചില വിവാദങ്ങൾക്കും തിരി കൊളുത്തിയ സുശാന്തിന്റെ മരണം ഒരുപാട് ചർച്ചകൾക്കും തുടക്കം കുറിച്ചു. ഒരുപാട് പേരുടെ ഓർമകളിലൂടെയും സുശാന്ത് ഇപ്പോൾ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ദളപതി വിജയ് അഭിനയിച്ച ബ്ലോക്കബ്സ്റ്റർ ചിത്രമായ ബിഗിലിനും ഒരു സുശാന്ത് ബന്ധം പറയാനുണ്ട് എന്നു വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ അർച്ചന കലപതി. ആ ചിത്രത്തിലെ വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രത്തിന്റെ ലുക്ക്, സുശാന്ത് അഭിനയിച്ച ചിച്ചൊരെ എന്ന ബോളിവുഡ് ചിത്രത്തിലെ അദ്ദേഹത്തിന്റെ വയസ്സായ ഗെറ്റപ്പിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു ഒരുക്കിയതാണെന്നാണ് അർച്ചന പറയുന്നു.
ആദ്യം ബിഗിൽ ചിത്രത്തിന്റെ താരനിരയെ കുറിച്ചു ആലോചിക്കുമ്പോൾ രായപ്പൻ എന്ന കഥാപാത്രമായി മറ്റേതെങ്കിലും സീനിയർ നടന്മാരെ കൊണ്ടു വരാനാണ് തീരുമാനിച്ചിരുന്നതെന്നും ദളപതിയെ വയസ്സായ ഒരു കഥാപാത്രമാക്കി മാറ്റാൻ കഴിയുമോയെന്നു സംശയമായിരുന്നു എന്നും അർച്ചന വിശദീകരിച്ചു. എന്നാൽ ചിച്ചൊരെയിൽ സുശാന്ത് പ്രായമായ കഥാപാത്രമായി വന്നത് കണ്ടപ്പോൾ ആ ലുക്കിൽ നിന്നു പ്രചോദനമുൾക്കൊണ്ടു ഒരു സ്കെച്ച് ഉണ്ടാക്കുകയും അത് വിജയ്യെ കാണിക്കുകയും ചെയ്തപ്പോഴാണ് ആ കഥാപാത്രം കൂടി ചെയ്യാൻ അദ്ദേഹം തയ്യാറായതെന്നും അർച്ചന പറയുന്നു. സിനിമയിൽ ഏറെ കയ്യടി നേടിയ കഥാപാത്രമായി രായപ്പൻ എന്ന അച്ഛൻ കഥാപാത്രം മാറി. രായപ്പൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു സിനിമയൊരുക്കാൻ പ്ലാൻ ഉണ്ടെന്നു പിന്നീട് സംവിധായകൻ ആറ്റ്‌ലി പറയുകയും ചെയ്തു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ബിഗിൽ മാറിയിരുന്നു.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.