ദളപതി വിജയ്‌യുടെ അമ്മയും പ്രശസ്ത കർണാടിക് സംഗീതജ്ഞയുമായ ശോഭ ചന്ദ്രശേഖർ അടുത്തിടെ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഹൈൻഡ് വുഡ്‌സ് ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ശോഭ ചന്ദ്രശേഖർ വിജയ്‌യെ കുറിച്ചും തന്റെ ഇഷ്ട വിജയ് ചിത്രത്തെ കുറിച്ചുമെല്ലാം പറയുന്നത്. വിജയ് അഭിനയിച്ച എല്ലാ ചിത്രവും താൻ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ടെന്നും, ഓരോ ചിത്രം കണ്ടിട്ടും തന്റെ അഭിപ്രായം വിജയ്‌യെ അറിയിക്കാറുണ്ടെന്നും അമ്മ പറയുന്നു. തനിക്കു ഏറ്റവുമിഷ്ടപെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നാണ് ശോഭ ചന്ദ്രശേഖർ പറയുന്നത്. ആ ചിത്രം താൻ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും, എപ്പോൾ അവസരം കിട്ടിയാലും ആ ചിത്രം മുഴുവനായി കാണുമെന്നും ദളപതിയുടെ അമ്മ വെളിപ്പെടുത്തുന്നു. അതുപോലെ അദ്ദേഹത്തിന്റെ അവസാനം റിലീസായ ബീസ്റ്റ് എന്ന ചിത്രത്തെ കുറിച്ചും ശോഭ ചന്ദ്രശേഖർ മനസ്സ് തുറന്നു.
താൻ സിനിമയുടെ നെഗറ്റീവുകൾ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ലായെന്നും, പകരം അതിൽ നല്ലതായി എന്തെങ്കിലുമുണ്ടെങ്കിൽ അതാണ് അവനോടു പറയാറുള്ളതെന്നും ശോഭ ചന്ദ്രശേഖർ പറയുന്നു. ബീസ്റ്റ് കണ്ടിട്ട് താൻ പറഞ്ഞത് ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ കണ്ടിരിക്കാമെന്ന രീതിയിലാണെന്നു അവർ വെളിപ്പെടുത്തി. എന്നാൽ അതിനു മറുപടിയായി വിജയ് പറഞ്ഞത്, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്നും, രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞാൽ മാത്രമേ ചിത്രത്തിന്റെ അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിക്കു എന്നുമാണെന്നും ശോഭ ചന്ദ്രശേഖർ ഓർത്തെടുക്കുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തു സൺ പിക്ചേഴ്സ് നിർമ്മിച്ച് പുറത്തു വന്ന ബീസ്റ്റ് സമീപകാലത്തു ഏറ്റവും കൂടുതൽ വിമർശനവും ട്രോളുകളുമേറ്റ് വാങ്ങിയ വിജയ് ചിത്രമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.