കേരളം കണ്ട ഏറ്റവും വലിയ റിലീസാവാൻ ദളപതിയുടെ ലിയോ; പ്രദർശനം 650 ലധികം സ്‌ക്രീനുകളിൽ.
കേരളം കണ്ട ഏറ്റവും റിലീസ് എന്ന നേട്ടം കൊയ്യാൻ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ലിയോ. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, ഇവിടുത്തെ 650 അൻപതിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേരളത്തിലെ 600 ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാരിന്റെ റെക്കോർഡ് ആണ് ലിയോ തകർക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ മരക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോസ് കളിക്കാൻ പോകുന്ന ചിത്രമെന്ന റെക്കോർഡും ഇനി ലിയോക്ക് സ്വന്തമാകും. 900 ത്തിന് മുകളിൽ ഫാൻസ് ഷോസ് കളിച്ച മരക്കാരിനു താഴെ ഇതിനോടകം 450 ഇൽ കൂടുതൽ ഫാൻസ് ഷോകൾ ചാർട്ട് ചെയ്ത് കൊണ്ട് ലിയോ രണ്ടാം സ്ഥാനത്തുണ്ട്. റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നു എന്നതിനാൽ തന്നെ ഫാൻസ് ഷോകളുടെ എണ്ണം 500 പിന്നിടാനും സാധ്യതകളുണ്ട്.
ഒക്ടോബർ പത്തൊൻപതിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. കേരളത്തിൽ ലിയോയുടെ ആദ്യ ഷോ വെളുപ്പിന് നാല് മണിക്ക് നടക്കുമെന്നുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ലിയോയിൽ ദളപതി വിജയ്‌ക്കൊപ്പം ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിട്ടിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.