നാല് ദിവസം കൊണ്ട് 1000 രാത്രികാല അഡീഷണൽ ഷോകൾ; കേരളത്തിൽ കൊടുങ്കാറ്റായി ദളപതിയുടെ ലിയോ; കളക്ഷൻ റിപ്പോർട്ട്.
ദളപതി വിജയ് നായകനായ ലിയോ ആഗോള തലത്തിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വിജയ്‌യുടെ കഴിഞ്ഞ ചിത്രമായ വാരിസ്, മണി രത്‌നത്തിന്റെ മൾട്ടി സ്റ്റാർ സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവൻ 2 എന്നിവയുടെ ഫൈനൽ ആഗോള കളക്ഷൻ ലിയോ മറികടന്നത് വെറും 4 ദിവസങ്ങൾ കൊണ്ടാണ്. ഇപ്പോഴിതാ കേരളത്തിലും വമ്പൻ റെക്കോർഡ് സൃഷ്ടിക്കുകയാണ് ഈ ചിത്രം. ആദ്യ നാല് ദിവസത്തെ കളക്ഷൻ കൊണ്ട് കേരളത്തിൽ പുതിയ വീക്കെൻഡ് റെക്കോർഡ് ഉണ്ടാക്കിയിരിക്കുകയാണ് ലിയോ. 32 കോടിക്ക് മുകളിലാണ് ഈ ചിത്രം ആദ്യ വീക്കെൻഡിൽ നിന്നും കേരളത്തിൽ നേടിയ ഗ്രോസ് കളക്ഷൻ. യാഷ് നായകനായ കെ ജി എഫ് 2 കേരളത്തിൽ സൃഷ്‌ടിച്ച റെക്കോർഡ് ആണ് ലിയോ മറികടന്നത്. അത് കൂടാതെ ആദ്യ നാല് ദിവസം കൊണ്ട് മാത്രം ഈ ചിത്രം കേരളത്തിൽ 1000 ത്തോളം രാത്രികാല അഡീഷണൽ ഷോകളാണ് കളിച്ചത്.
വ്യാഴാഴ്ച 313 അഡീഷണൽ ഷോസ് കളിച്ച ഈ ചിത്രം വെള്ളിയാഴ്ച 205 , ശനിയാഴ്ച 245 , ഞായറാഴ്ച 225 എന്ന രീതിയിലാണ് രാത്രികാല അഡീഷണൽ ഷോകൾ ഇവിടെ കളിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളും കേരളത്തിൽ അവധി ആയത് കൊണ്ട് അധികം വൈകാതെ തന്നെ ഈ ചിത്രം കേരളത്തിൽ നിന്നും 50 കോടി ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറും. രജനികാന്ത് നായകനായ ജയിലർ ആണ് ഈ നേട്ടം കൈവരിച്ച ആദ്യ തമിഴ് ചിത്രം. തമിഴ് നാട്ടിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം ആഗോള തലത്തിൽ ഇന്നത്തോടെ 400 കോടി കടന്നേക്കാമെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം കൂടിയാണ്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.