തമിഴ്‌നാട്ടിൽ ജയിലറിനെ മറികടന്ന് ദളപതി വിജയ്‌യുടെ ഗോട്ട്. തമിഴ്നാട് നിന്ന് മാത്രം 200 കോടി നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം ഇന്നോ നാളെയോ ആ നേട്ടം കൈവരിക്കും. ഇതിനോടകം 196 കോടിക്ക് മുകളിലാണ് ചിത്രം നേടിയ തമിഴ്നാട് ഗ്രോസ്. ഇനി ഗോട്ടിന് മുന്നിലുള്ളത് 222 കോടി തമിഴ്നാട് ഗ്രോസ് നേടിയ പൊന്നിയിൻ സെൽവൻ, 232 കോടി നേടിയ ലിയോ എന്നിവയാണ്.
തുടർച്ചയായി രണ്ട് ചിത്രങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 200 കോടി ഗ്രോസ് ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡും ഇതോടെ വിജയ് സ്വന്തമാക്കും. ആഗോള തലത്തിൽ 430 കോടി ഗ്രോസിലേക്കാണ് ചിത്രം കുതിക്കുന്നത്. തുടർച്ചയായി രണ്ട് ചിത്രങ്ങൾ 400 കോടിക്ക് മുകളിൽ ഗ്രോസ് ചെയ്യുന്ന ആദ്യ തമിഴ് താരമെന്ന റെക്കോർഡും ഇതോടെ വിജയ് സ്വന്തമാക്കി.
ഇതിനു പുറമെ വിജയ് സ്വന്തമാക്കിയ റെക്കോർഡുകൾ ഏറെയാണ്. തുടർച്ചയായി നോർത്ത് അമേരിക്കയിൽ 4 മില്യൺ ഗ്രോസ്, മലേഷ്യയിൽ 12 മില്യൺ ഗ്രോസ്, സിംഗപ്പൂരിൽ ഒന്നര മില്യൺ ഗ്രോസ്, യു കെ യിൽ 1 മില്യൺ ഗ്രോസ് എന്നിവയെല്ലാം ഗോട്ടിലൂടെ വിജയ് നേടി. മേല്പറഞ്ഞ റെക്കോർഡുകൾ എല്ലാം കൈവശമുള്ള ഒരേയൊരു തമിഴ് നടനും വിജയ് ആണ്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് കേരളം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങൾ ഒഴിച്ച് ബാക്കി എല്ലാ മാർക്കറ്റിലും സൂപ്പർ വിജയമാണ് നേടിയത്. എച്ച് വിനോദ് ഒരുക്കുന്ന ദളപതി 69 ആണ് ഇനി വിജയ് ചെയ്യാൻ പോകുന്ന ചിത്രം. അത് വിജയ്‌യുടെ അവസാന ചിത്രമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.